
















അവിഹിതബന്ധങ്ങളും, കമ്പനിയിലെ സഹജീവനക്കാരിയുമായി വരെ ബന്ധമുണ്ടെന്ന് വ്യക്തമാകുകയും ചെയ്തതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ പടിയിറങ്ങാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ജെന്‍സെംഗ് ഹുവാംഗ്. എന്നാല്‍ രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്ത വരുന്നത്.
കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായി മുന്‍ എന്‍വിഡിയ മേധാവിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ചൈനീസ് ബിസിനസ്സുകാരിയും, ചൈനയുടെ ചാരയുമെന്ന് സംശയിക്കുന്ന ആലിസ് ഹുവാംഗുമായുള്ള ബന്ധമാണ് എന്‍വിഡിയ സിഇഒയ്ക്ക് എതിരായ ആരോപണത്തിന് തുടക്കമിട്ടത്. ഇവര്‍ക്ക് ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന് യുഎസ് സംശയിക്കുന്നു.
ഇതിന് പുറമെ എന്‍വിഡിയ ഹെല്‍ത്ത്‌കെയര്‍ വൈസ് പ്രസിഡന്റ് കിംബേര്‍ലി പവലുമായി ബന്ധമുണ്ടെന്നും വ്യക്തമായതോടെയാണ് ജെന്‍സെന് രാജിവെയ്‌ക്കേണ്ടി വന്നത്. അവിഹിതബന്ധങ്ങള്‍ ഉണ്ടായെന്ന് സമ്മതിച്ച് കൊണ്ടാണ് ജെന്‍സെന്‍ ഒഴിഞ്ഞത്.
33 വര്‍ഷക്കാലം താന്‍ സഹസ്ഥാപകനായ കമ്പനിയുടെ അമരത്ത് ഇരിക്കുകയും, എന്‍വിഡിയയെ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തേരോട്ടത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കുകയും ചെയ്തത് ജെന്‍സെന്‍ ഹുവാംഗായിരുന്നു. ഇതിനിടയിലാണ് മറ്റൊരു എന്‍വിഡിയ ജീവനക്കാരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വാര്‍ത്ത വന്നിരിക്കുന്നത്.