CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 24 Seconds Ago
Breaking Now

ഇത് ബ്രിട്ടന് നാണക്കേട്; ബ്രിട്ടീഷ് മണ്ണില്‍ സുരക്ഷിതമല്ലാത്ത യുഎസ് വിമാനങ്ങള്‍; യുഎസ് ബേസുകള്‍ ലക്ഷ്യംവെച്ച് ഇറാന്‍; ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ച് അമേരിക്കന്‍ സൈന്യം

യുകെയിലെ വിവിധ ബേസുകളില്‍ 12,000 യുഎസ് സൈനികര്‍ സേവനത്തിലുണ്ട്

ബ്രിട്ടീഷ് മണ്ണില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കാന്‍ ഇവിടുത്തെ ഗവണ്‍മെന്റിനും, ജനങ്ങള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ അതിലുപരി ഒരു പരാജയം വരാനുണ്ടോ? യുകെയുടെ മണ്ണില്‍ യുഎസ് എയര്‍ബേസുകള്‍ക്ക് നേരെ ഇറാന്‍ അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഈ ചോദ്യത്തിന് ഇടയാക്കുന്നത്. 

സഫോക്കിലെ റോയല്‍ എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നും ഒരു ഡസനിലേറെ യുദ്ധവിമാനങ്ങള്‍ പെന്റഗണ്‍ തിരിച്ചുവിളിച്ചതായാണ് വ്യക്തമായിരിക്കുന്നത്. യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് കാരണം. യുകെയിലെ ആര്‍എഎഫ് മില്‍ഡെന്‍ഹാളിന് പുറമെ ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുമായി ഒന്‍പത് എയര്‍-ടു-എയര്‍ റിഫ്യൂവലിംഗ് ടാങ്കറുകളും പിന്‍വലിച്ചു. 

ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണ് നടപടി. സെപ്റ്റംബറില്‍ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് നേരെ ഇറാന്‍ അക്രമം നടത്താന്‍ ഒരുങ്ങിയിരുന്നു. യുകെയിലെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ചാണ് ഇതിന് ശ്രമം നടത്തുന്നത്. തങ്ങളുടെ മൂല്യമേറിയ ആസ്തികള്‍ക്കും, സൈനികര്‍ക്കും എതിരായ അക്രമങ്ങള്‍ ഒഴിവാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. 

യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ അക്രമഭീഷണി ഉയര്‍ത്തുമ്പോള്‍ പെന്റഗണ്‍ കൂടുതല്‍ നടപടികള്‍ക്ക് മുതിരുമെന്നാണ് സൂചന. ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ അക്രമം തടയാന്‍ സാധിച്ചെങ്കിലും ഗ്ലോസ്റ്റര്‍ഷയര്‍ ബേസില്‍ നിന്നും അമേരിക്ക തങ്ങളുടെ ബി-1 ബോംബറുകള്‍ തിരിച്ചുവിളിച്ചിരുന്നു. യുകെയിലെ വിവിധ ബേസുകളില്‍ 12,000 യുഎസ് സൈനികര്‍ സേവനത്തിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.