CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Seconds Ago
Breaking Now

ബ്രിട്ടനിലെ ഭവനവിലകള്‍ താഴുന്നത് തുടരും; ഉയര്‍ന്ന പലിശ നിരക്കുകള്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ അകറ്റുന്നു; മൂന്ന് വര്‍ഷത്തേക്ക് 'ശനിദശയെന്ന്' മുന്നറിയിപ്പ്

ഒക്ടോബര്‍ മാസത്തില്‍ ഭവനവിലകള്‍ ഇടിഞ്ഞതായാണ് ഭൂരിഭാഗം റിക്‌സ് അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തത്

വരും മാസങ്ങളില്‍ ബ്രിട്ടനിലെ ഭവനവിലകള്‍ താഴുന്നത് തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിപണിയില്‍ നിന്നും അകന്ന് നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്. 

ഹൗസിംഗ് ഡിമാന്‍ഡ് രാജ്യത്ത് ഉടനീളം സ്തംഭനാവസ്ഥയിലാണെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വെയേഴ്‌സ് സര്‍വ്വെയിലാണ് ഈ ആശങ്ക ഉളവാക്കുന്ന റിപ്പോര്‍ട്ടുള്ളത്. 

2023 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ സ്ഥിതിയിലാണ് ഹൗസിംഗ് വിപണിയെന്നും സര്‍വ്വെ വെളിപ്പെടുത്തി. ആ സമയത്ത് 6.37 ശതമാനം വരെ പോയ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഇപ്പോള്‍ 5.97 ശതമാനത്തിലാണ് ലഭിക്കുന്നതെന്ന് മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഒക്ടോബര്‍ മാസത്തില്‍ ഭവനവിലകള്‍ ഇടിഞ്ഞതായാണ് ഭൂരിഭാഗം റിക്‌സ് അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ വിലകള്‍ ഷോക്കേറ്റ് വാങ്ങിയപ്പോള്‍, സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് വെസ്റ്റ് മേഖലകള്‍ മാത്രമാണ് ട്രെന്‍ഡില്‍ പിടിച്ചുനിന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.