CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 22 Seconds Ago
Breaking Now

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടെ അസ്വസ്ഥനായി 'നമുക്ക് പോകാം?' എന്ന് മോദി, പ്രതികരിക്കാതെ ട്രംപ്; ചര്‍ച്ചയായി ക്വാഡ് ഉച്ചകോടിയിലെ ദൃശ്യങ്ങള്‍

നവംബര്‍ 17നായിരുന്നു ക്വാഡ് നേതാക്കളുടെ ഉച്ചകോടി.

ഫിലിപ്പീന്‍സില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ഷാള്‍ വി മൂവ്?' (നമുക്ക് പോകാം) എന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി എത്തിയതോടെ മോദി അസ്വസ്ഥത പ്രകടിപ്പിച്ച് അവിടെനിന്ന് മാറാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നവംബര്‍ 17നായിരുന്നു ക്വാഡ് നേതാക്കളുടെ ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുത്തു. ഇതിനിടെ മൂന്ന് നേതാക്കളെയും മാധ്യമപ്രവര്‍ത്തകര്‍ സമീപിക്കുകയായിരുന്നു. നേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടന്ന ഫോട്ടോ സെഷനിടെയാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

എന്നാല്‍ ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചു. എന്‍വിഡിയ, ഡോയിഷെ ബാങ്ക് ഡാറ്റ ചോര്‍ച്ച, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച, ഇറാന്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. . ഓരോ ചോദ്യത്തിനും ട്രംപ് മറുപടി നല്‍കിയതോടെ മാധ്യമങ്ങളുമായുള്ള സംവാദം തുടരുകയായിരുന്നു.

ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ സംസാരിച്ചുകൊണ്ടിരിക്കെ മോദി അസ്വസ്ഥത പ്രകടിപ്പിച്ച് ചുറ്റും നോക്കുന്നതും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയോടും പിന്നീട് ട്രംപിനോടും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് 'നമുക്ക് പോകാമോ?' എന്ന് മോദി ചോദിച്ചതായാണ് ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. എന്നാല്‍ മോദിയുടെ ഈ നിര്‍ദേശത്തോട് മറ്റ് നേതാക്കള്‍ പ്രതികരിച്ചില്ല. അവര്‍ അതേ സ്ഥാനത്ത് തുടരുകയും ട്രംപ് മൂന്ന് മിനിറ്റോളം കൂടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഈ സമയമത്രയും മോദി മൗനം പാലിച്ച് നില്‍ക്കുകയായിരുന്നു.

'എനിക്ക് ലഭിക്കുന്നത് വളരെ കടുപ്പമേറിയ ചോദ്യങ്ങളാണ്' എന്ന് ഒരവസരത്തില്‍ ട്രംപ് പ്രതികരിച്ചു. പിന്നാലെ മോദിയെയും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയെയും നോക്കിയ ട്രംപ് ഇരുവരെയും ധീരരെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.