CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 25 Seconds Ago
Breaking Now

യു എസില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു; വലഞ്ഞ് പതിനായിരക്കണക്കിന് യാത്രക്കാര്‍

വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ 'ഗ്രൗണ്ട് സ്റ്റോപ്പ്' പിന്‍വലിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു.

അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് വീണ്ടും അനുമതി. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ 'ഗ്രൗണ്ട് സ്റ്റോപ്പ്' പിന്‍വലിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട സ്തംഭനാവസ്ഥ സൃഷ്ടിച്ച യാത്രാ പ്രതിസന്ധി പൂര്‍ണമായി ഒഴിയാന്‍ സമയമെടുക്കുമെന്നും വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം യു എസ് വ്യോമയാന ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. 2023 ജനുവരിയില്‍ സമാനമായ രീതിയില്‍ കമ്പ്യൂട്ടര്‍ തകരാറിനെത്തുടര്‍ന്ന് ചെറിയൊരു ഇടവേളയില്‍ വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ വാര്‍ത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് രാജ്യത്തെ 22 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളെയും ബാധിച്ചത്. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കാന്‍ ഉത്തരവിടുകയായിരുന്നു. യൂറോപ്പില്‍ നിന്നടക്കം യു എസിലേക്കുള്ള രാജ്യാന്തര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ ഭീകരവാദ ബന്ധമോ ഉള്ളതായി സൂചനയില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ വ്യക്തമാക്കി. 'ഇത് മറ്റൊരു 9/11 അല്ല, എല്ലാവരും സുരക്ഷിതരാണ്. നിലവില്‍ ഇതൊരു ടെലികമ്മ്യൂണിക്കേഷന്‍ തകരാര്‍ മാത്രമാണ്,' അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ധരിപ്പിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.