CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 59 Seconds Ago
Breaking Now

ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരണം; ഐസന്‍കോട്ടിനെ ക്ഷണിക്കാന്‍ പ്രസിഡന്റ്, 4 ആഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കണം

ഐസന്‍കോട്ട് നാല് ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം.

ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ ക്ഷണിക്കാന്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിന്റെ തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിക്കാനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഔദ്യോഗികമായി ഗാദി ഐസന്‍കോട്ടിന് നല്‍കും.

ഐസന്‍കോട്ട് നാല് ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ 14 ദിവസം കൂടി നല്‍കും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തെ പിളര്‍ത്താനുള്ള ശ്രമത്തിലാണ് ഐസന്‍കോട്ട്.

അതേസമയം, ഇസ്രയേലില്‍ അറബ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ സഖ്യരൂപീകരണത്തിന് 4 ഉപാധികളാണ് ഗാദി ഐസന്‍കോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂത - വലതുപക്ഷ പാര്‍ട്ടിയായ ഐസന്‍കോട്ടിന്റെ യാഷറിനെ അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയന്റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികള്‍ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസന്‍കോട്ടിന്റെ പ്രധാന ഉപാധി.

 




കൂടുതല്‍വാര്‍ത്തകള്‍.