CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 31 Seconds Ago
Breaking Now

ലിങ്കണില്‍ നവംബര്‍22ന് അയ്യപ്പ പൂജയും ഭജനസന്ധ്യയും

ലിങ്കണ്‍: ലിങ്കണ്‍ ഹിന്ദു സേവാ സമാജത്തിന്റെ (HSS) ആഭിമുഖ്യത്തില്‍ നവംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ അയ്യപ്പ പൂജയും ഭക്തിനിര്‍ഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളും സംഘടിപ്പിക്കുന്നു. ലിങ്കണിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബ്രഹ്‌മശ്രീ പ്രസാദ് ഭട്ട് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൂജാചടങ്ങുകളില്‍ ഭജന, വിളക്ക് പൂജ, നീരാഞ്ജനം, പടിപൂജ, ദീപാരാധന, ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടായിരിക്കും. അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ ചടങ്ങുകള്‍ സമാപിക്കും

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജന്‍സ് പരമ്പരാഗത അയ്യപ്പ ഭജനകള്‍ അവതരിപ്പിക്കും. ഭക്തിസാന്ദ്രമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

HSS-ന്റെ 11 എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.

അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തിലേക്ക് ലിങ്കണിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും ഈശ്വരവിശ്വാസികളെയും കുടുംബസമേതം സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിച്ച

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

hindusamajamlincoln@gmail.com

ശ്രീ ശ്രീ: 07765599073 / 07305505655

സുരജ് ഉണ്ണികൃഷ്ണന്‍: 07586246304

ലക്ഷ്മി പ്രസാദ്: 07717281724

സുഷ്മില സുനില്‍: 07470 155168

വിലാസം 

(The County Assembly Rooms, 76 Bailgate, Lincoln LN1 3AR)

 

 




കൂടുതല്‍വാര്‍ത്തകള്‍.