CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 11 Seconds Ago
Breaking Now

'കീര്‍ത്തി എന്ത് രസമായിട്ടാണ് അതില്‍ ചെയ്തിരിക്കുന്നത്,കാണാന്‍ ഒരു മാലാഖയെപ്പോലെ ഉണ്ടായിരിന്നു'; വിശാഖ് നായര്‍

ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളിലൊന്നായിരിന്നു ഡൊറോത്തി. കാര്‍ത്തിക് സുബ്ബരാജായിരിന്നു ചിത്രത്തിന്റെ സംവിധായകന്‍. നടി കീര്‍ത്തി സുരേഷും ചിത്രത്തില്‍ എത്തിയിരിന്നു. ഇപ്പോഴിതാ തന്നെ ഏറെ സ്വാധിനിച്ച സിനിമയാണ് ഡൊറോത്തി എന്ന് പറയുകയാണ് നടന്‍ വിശാഖ് നായര്‍. അതിലെ ഒരു കഥാപാത്രം തനിക്ക് കിട്ടിയാല്‍ എന്ന്് ആഗ്രഹിച്ചിരിന്നുവെന്നും പറയുകയാണ് താരം.

'ഡൊറോത്തിയിലെ രണ്ട് മെയില്‍ കഥാപാത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. പിന്നെ കീര്‍ത്തി എന്ത് രസമായിട്ടാണ് അതില്‍ ചെയ്തിരിക്കുന്നത്. അവരെ കാണാന്‍ ഒരു മാലാഖയെപ്പോലെയും ബൊമ്മക്കുട്ടിയെപ്പോലെയും ഉണ്ടായിരുന്നു. കീര്‍ത്തിക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്,' വിശാഖ് പറഞ്ഞു.

വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഭാഗമാകുകയും ചെയ്ത കീര്‍ത്തി, 'ഡൊറോത്തി' പോലൊരു സിനിമ തെരഞ്ഞെടുക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണം. സിനിമയുടെ തിരക്കഥയും മേക്കിങ്ങും സാധാരണ കൊമേഴ്‌സ്യല്‍ സിനിമകളുടെ രീതിയിലുള്ളതല്ല. അങ്ങനെയൊരു ചിത്രത്തില്‍ ശക്തമായ കഥാപാത്രം ചെയ്യാന്‍ തീരുമാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനൊരു ബോധ്യവും ധൈര്യവും വേണം.

സംവിധായകനിലുള്ള വിശ്വാസം, ആ വിഷയത്തിലുള്ള വിശ്വാസം, സഹതാരങ്ങളിലുള്ള വിശ്വാസം, സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം എന്നിവയെല്ലാം വേണം. തന്റെ സ്റ്റാര്‍ഡം ഉപയോഗിച്ച് ഇത്തരമൊരു കഥയ്ക്ക് ശബ്ദം നല്‍കാന്‍ തീരുമാനിക്കുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. കീര്‍ത്തിയെ നേരിട്ട് കണ്ടപ്പോഴും ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇത്തരം വ്യത്യസ്ത സിനിമകളെ പിന്തുണയ്ക്കാന്‍ താരങ്ങള്‍ അവരുടെ സ്റ്റാര്‍ഡം ഉപയോഗിക്കണം. 'ഡൊറോത്തി' തന്നെ ഏറെ സ്വാധീനിച്ച സിനിമയാണ്' വിശാഖ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.