
















എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഗവണ്‍മെന്റ് 100 പൗണ്ട് എനര്‍ജി പേയ്‌മെന്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ലഭ്യമായി രണ്ടാഴ്ച പോലും തികയുന്നതിന് മുന്‍പ് പുതിയ എനര്‍ജി വിലക്കയറ്റത്തില്‍ ഇതിന്റെ ഗുണം നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.
ഇക്കുറി വിന്ററില്‍ ഉയരുന്ന എനര്‍ജി ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വിനാശകരമായി മാറുമെന്നാണ് സിറ്റിസണ്‍സ് അഡൈ്വസ് ചൂണ്ടിക്കാണിക്കുന്നത്. ജനുവരി ഒന്നിന് എനര്‍ജി വിലകള്‍ 26% വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ വീടുകളുടെ വാര്‍ഷിക ബില്ലുകള്‍ തണുപ്പ് വര്‍ദ്ധിക്കുന്ന സമയത്ത് 400 പൗണ്ട് വരെയാണ് വര്‍ദ്ധിക്കുക. ഇതോടെ ചാന്‍സലര്‍ ഓട്ടം ബജറ്റില്‍ പ്രഖ്യാപിച്ച 100 പൗണ്ടിന്റെ ഹൗസ്‌ഹോള്‍ഡ് എനര്‍ജി പേയ്‌മെന്റ് വിന്ററില്‍ രണ്ടാഴ്ചത്തെ ശരാശരി ഉപയോഗത്തിന് മാത്രമാണ് സഹായകമാകുകയെന്നാണ് ചാരിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
പ്രീപേയ്‌മെന്റ് മീറ്ററുകളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ അവസ്ഥയാണ് കൂടുതല്‍ മോശമാകുക. ജനുവരിയിലാണ് ഗവണ്‍മെന്റ് ധനസഹായവും എത്തുക. എന്നാല്‍ ഇതിന് പിന്നാലെ എനര്‍ജി നിരക്ക് വര്‍ദ്ധിക്കുന്നതോടെ മീറ്ററുകള്‍ ടോപ്പ് അപ്പ് ചെയ്യാന്‍ സഹായം ആവശ്യമുള്ളവരുടെ എണ്ണമേറുമെന്നാണ് ചാരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്.