CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 20 Seconds Ago
Breaking Now

പോപ്പ് ഫ്രാന്‍സിസ് മരണത്തിന് മുന്‍പ് കണ്ടു, കണ്ണില്‍ തീയാളുന്ന പിശാചിനെ; ഒപ്പം നരകത്തിന്റെ വാതിലുകളും; പേഴ്‌സണല്‍ ഡയറിയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടു

ബ്യൂണസ് എയേഴ്‌സ് ആര്‍ച്ച്ബിഷപ്പായിരിക്കവെ താന്‍ മൂന്ന് തവണ പിശാചിനെ കണ്ടതായി ഫ്രാന്‍സിസ് എഴുതുന്നു

തീകത്തുന്ന കണ്ണുമായി നില്‍ക്കുന്ന പിശാചിനെയും, നരകത്തിന്റെ വാതിലും കണ്ടതായി രേഖപ്പെടുത്തിയ വിടവാങ്ങിയ പോപ്പ് ഫ്രാന്‍സിസിന്റെ പേഴ്‌സണല്‍ ഡയറിയിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അര്‍ജന്റൈന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രസിദ്ധീകരിച്ച പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസില്‍ 1992 മുതല്‍ 2024 വരെ മുന്‍ പോപ്പ് എഴുതിയ ഡയറിക്കുറിപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

തന്റെ ആശങ്കകളും, പശ്ചാത്താപങ്ങളും, സ്വയം വിമര്‍ശനവും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കാണാം. തന്റെ ഡയറിക്കുറിപ്പുകള്‍ ലോകത്തിന് മുന്നില്‍ വെയ്ക്കാന്‍ മുന്‍ പോപ്പ് തന്നോട് സഹായം ആവശ്യപ്പെട്ടിരുന്നതായി കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം പോപ്പ് ഫ്രാന്‍സിസിന്റെ മരണം സംഭവിച്ചതിന് ശേഷമാണ് പിന്‍ഗാമിയായ ലിയോ പതിനാറാമനോട് ഫെര്‍ണാണ്ടസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഡയറിയിലെ എഴുത്തുകള്‍ പുറത്തുവിടാന്‍ പോപ്പ് അനുമതി നല്‍കുകയായിരുന്നു. 

ബ്യൂണസ് എയേഴ്‌സ് ആര്‍ച്ച്ബിഷപ്പായിരിക്കവെ താന്‍ മൂന്ന് തവണ പിശാചിനെ കണ്ടതായി ഫ്രാന്‍സിസ് എഴുതുന്നു. തീപിടിച്ച കണ്ണുകളോടെയാണ് പിശാച് തന്നെ നോക്കിയതെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. 2013 മുതല്‍ 2025-ല്‍ മരണം വരെ പോപ്പ് പദവിയില്‍ ഫ്രാന്‍സിസ് തുടര്‍ന്നു. 2018 ജൂണില്‍ എഴുതിയ കുറിപ്പില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ നരകത്തിലേക്കുള്ള വാതില്‍ കണ്ടതായി അദ്ദേഹം പറയുന്നു. ഡയറിയില്‍ ഉടനീളം തന്നെ സ്വയം വിമര്‍ശിക്കാനും പോപ്പ് ഫ്രാന്‍സിസ് മടി കാണിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.