CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 49 Seconds Ago
Breaking Now

സെക്‌സ് ഉപേക്ഷിച്ച് ബ്രിട്ടന്‍! യുവാക്കളില്‍ കാല്‍ശതമാനവും 'കന്യകര്‍'; ശാരീരികബന്ധം ശരാശരി മാസത്തില്‍ രണ്ട് തവണ മാത്രം; ടെക്‌നോളജി ഭ്രാന്ത് കയറിയ ജെന്‍-സീക്ക് ഒന്നിനും സമയമില്ല!

മറ്റ് പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചു

ബ്രിട്ടനില്‍ ലൈംഗികതയോട് താല്‍പര്യം ഇല്ലാത്ത തലമുറ രൂപമെടുക്കുന്നുവെന്ന് സര്‍വ്വെ. സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്ന യുവതലമുറയാണ് ഇപ്പോഴുള്ളതെന്നാണ് കണ്ടെത്തല്‍. 

16 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള പത്തില്‍ നാല് സ്ത്രീകളും ഒരിക്കല്‍ പോലും സെക്‌സില്‍ ഏര്‍പ്പെടാത്തവരാണ്. യുവാക്കളില്‍ കാല്‍ശതമാനം പേരും ഇപ്പോള്‍ 'കന്യകരായി' തുടരുന്നു. ഇത് പ്രകാരം 16 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള മൂന്നിലൊന്ന് പേരും സെക്‌സില്‍ ഏര്‍പ്പെടുന്നില്ലെന്നാണ് വ്യക്തമാകുന്നത്. 

1990 മുതല്‍ 2010 വരെ കാലത്ത് അഞ്ചിലൊന്നായിരുന്നു ഇത്. ബ്രിട്ടീഷുകാര്‍ ലൈംഗകമായി ആക്ടീവല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നാണ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. 2024-ലെ കണക്ക് പ്രകാരം ശരാശരി മുതിര്‍ന്ന ആളുകള്‍ മാസത്തില്‍ രണ്ട് തവണയാണ് സെക്‌സില്‍ ഏര്‍പ്പെടുന്നത്. 1990-കളെ അപേക്ഷിച്ച് ഈ കണക്ക് പകുതിയായി കുറഞ്ഞു. 

സര്‍വ്വെകളില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ കാണുന്നത് ആദ്യമായാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഓണററി അസോസിയേറ്റ് പ്രൊഫസര്‍ സോവാസിഗ് ക്ലിഫ്ടണ്‍ പറഞ്ഞു. യുവാക്കള്‍ കൂടുതലായും വീടുകളില്‍ ഓണ്‍ലൈനില്‍ തുടരുന്നതും, മദ്യപാനം പോലുള്ളവ കുറഞ്ഞതും ഈ ട്രെന്‍ഡിന് ഇടയാക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പോണോഗ്രാഫി, ലൈംഗിക സന്ദേശങ്ങള്‍ എന്നിവ വര്‍ദ്ധിച്ചതും ആളുകളുടെ സെക്‌സിനോടുള്ള രീതിയെ മാറ്റിയെന്ന് നാഷണല്‍ സര്‍വ്വെ ഓഫ് സെക്ഷ്വല്‍ ആറ്റിറ്റിയൂഡ്‌സ് & ലൈഫ്‌സ്‌റ്റൈല്‍സ് പറയുന്നു. ഇതിനിടെ മറ്റ് പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചു. കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകളുടെ എണ്ണമാകട്ടെ നാലിരട്ടിയും ഉയര്‍ന്നു. 




കൂടുതല്‍വാര്‍ത്തകള്‍.