വിവാദമായ മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്ഡേക്കു പങ്കില്ലെന്നു സിബിഐ.
ആദര്‍ശ് അഴിമതിയുമായി ബന്ധപ്പെട്ടു ഷിന്‍ഡേയെ ബന്ധപ്പെടുത്താന്‍ തക്ക തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല എന്ന്സി ബിഐ ബോംബെ ഹൈക്കോടതിയെ ധരിപ്പിച്ചു. മുന്‍മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ പ്രവീണ്‍ വാതംഗേക്കര് സമര്‍പ്പിച്ച അ പേക്ഷയ്ക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് മതിയായ തെളിവുകളില്ലെന്ന വിവരം സിബിഐ ധരിപ്പിച്ചിരിക്കുന്നത്.