Breaking Now

ബോറിസ് ബസില്‍ നിന്നും വീണ യുവതി ജീവനായി പോരടുന്നു

യുവതി പുതിയ റൂട്ട്മാസ്റ്റര്‍ ബസിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നും വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതി പഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലണ്ടന്‍ ഗതാഗതത്തിലേക്ക് തിരിച്ചെത്തിയ ഡബിള്‍ ഡെക്കര്‍ ബസില്‍ നിന്നും വീണ യുവതിക്ക് ഗുരുതര പരിക്ക്. കെന്റിഷ് ടൗണില്‍ നടന്ന അപകടത്തില്‍ 30 വയസ്സുകാരിയായ യുവതി പുതിയ റൂട്ട്മാസ്റ്റര്‍ ബസിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നും വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതി പഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

 

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് പുതിയ ബസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ലണ്ടന്‍ അസംബ്ലിയില്‍ ആവശ്യം ഉയര്‍ന്നു. മേയറുടെ ബസ് പദ്ധതി നിര്‍ത്തണമെന്ന് ഗ്രീന്‍ പാര്‍ട്ടി അംഗവും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി അംഗവുമായ ഡാരണ്‍ ജോണ്‍സണ്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം.

 

ലണ്ടന്‍ ഗതാഗതത്തിന് പറ്റിയതല്ലെന്ന് കണ്ടെത്തിയാണ് ഡബിള്‍ ഡെക്കറുകള്‍ അവസാനിപ്പിച്ചത്. ഇത് വീണ്ടും അവതരിപ്പിച്ചത് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.