CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 4 Seconds Ago
Breaking Now

ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ എ&കളില്‍ അനാവശ്യമായി പൊലിയുന്നു; അമിതമായ തിരക്കും, ഇടനാഴി പരിചരണവും ജീവനെടുക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ആരോഗ്യ പ്രവര്‍ത്തകര്‍

ജീവനക്കാര്‍ ഈ കൊടും തിരക്കില്‍ സമ്മര്‍ദത്തിലാകുന്നതോടെ രോഗികളുടെ സ്ഥിതി മോശമാകുന്നത് പലപ്പോഴും കാണാതെ പോകുന്നു

എ&ഇകളിലെ അമിതമായ തിരക്കും, ഇടനാഴി പരിചരണവും മൂലം ഓരോ ആഴ്ചയും യുകെയില്‍ 550 രോഗികള്‍ മരിക്കുന്നതായി ഞെട്ടിക്കുന്ന പഠനം. ഓരോ ആഴ്ചയും വിമാന അപകടം നടന്ന് കൊല്ലപ്പെടുന്ന തോതിലാണ് എ&ഇകളില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുന്നതെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. 

എന്‍എച്ച്എസ് ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന രോഗി അടുത്ത 28 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 1 ശതമാനം വീതം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. പഠനത്തില്‍ ഉള്‍പ്പെട്ട 134 എ&ഇകളിലെ ഒക്യുപന്‍സി നിരക്ക് 175 ശതമാനമാണെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന കാര്യം. 

ചികിത്സിക്കാന്‍ സാധിക്കുന്നതിന്റെ ഇരട്ടി രോഗികളാണ് എ&ഇകളില്‍ എത്തുന്നതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. എ&ഇ ബെഡുകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ പലപ്പോഴും ട്രോളികളില്‍ ഇടനാഴികളില്‍ കൃത്യമായി ഓക്‌സിജനും, മറ്റ് എമര്‍ജന്‍സി ഉപകരണങ്ങളുടെ സഹായവും ലഭിക്കാതെ കിടക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ജീവനക്കാര്‍ ഈ കൊടും തിരക്കില്‍ സമ്മര്‍ദത്തിലാകുന്നതോടെ രോഗികളുടെ സ്ഥിതി മോശമാകുന്നത് പലപ്പോഴും കാണാതെ പോകുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അമിതമായ തിരക്കാണ് രോഗികളുടെ ജീവനെടുക്കുന്നതിന് പ്രധാന കാരണമായി മാറുന്നതെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ 550 പേര്‍ക്കെങ്കിലും ഈ വിധത്തില്‍ ജീവന്‍ നഷ്ടമാകുന്നുവെന്നതും ഭീകരമായ അവസ്ഥയാണ്. 

എന്‍എച്ച്എസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ ഓരോ ദിവസവും 3000 രോഗികളെങ്കിലും ഇടനാഴിയിലും, താല്‍ക്കാലിക സംവിധാനങ്ങളിലും ചികിത്സിക്കപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.