CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 24 Seconds Ago
Breaking Now

അംബാനിയുടെ മകന്‍ ഇനി ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! ഇന്ത്യന്‍ ഓയില്‍, ഗ്യാസ് കമ്പനിയുടെ അനന്തരാവകാശിയെ 'സസ്റ്റെയിനബിലിറ്റി പ്രൊഫസറാക്കിയതില്‍' വിമര്‍ശനം രൂക്ഷം

ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് എതിരെ വലിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്

ഇന്ത്യയിലെ എണ്ണ, ഗ്യാസ് കമ്പനികളില്‍ പ്രധാനിയാണ് റിലയന്‍സ്. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സിന്റെ അനന്തരാവകാശികളില്‍ ഒരാളായ ആനന്ദ് അംബാനിയെ പ്രൊഫസറാക്കി ഒരു ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്. 

എണ്ണ, ഗ്യാസ് കമ്പനിയുടെ ഉടമയായ ഒരാളെ 'സസ്റ്റെയിനബിലിറ്റി' പ്രൊഫസറാക്കിയതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം ആളിക്കത്തുന്നത്. ഗുജറാത്തില്‍ വമ്പന്‍ മൃഗശാല നടത്തുന്ന ആളുകൂടിയാണ് ആനന്ദ് അംബാനി. പ്രകൃതിസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മൃഗസംരക്ഷണം, പ്രകൃതിയെ പരിപാലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് ആനന്ദ് അംബാനിക്ക് പ്രൊഫസര്‍ഷിപ്പ് ഓഫ് പ്രാക്ടീസ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചു. 

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. എണ്ണ, ഗ്യാസ് വില്‍പ്പനയിലൂടെയാണ് റിലയന്‍സ് വമ്പന്‍ കോര്‍പറേറ്റായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിഫൈനറിയും ഇവരുടേതാണ്. 

31-കാരനായ ആനന്ദ് അംബാനി റിലയന്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ റിന്യൂവബിള്‍ എനര്‍ജി ടീമിനെയാണ് നയിക്കുന്നത്. ഗുജറാത്തിലെ വന്താരയില്‍ 3500 ഏക്കറിലായി നിലകൊള്ളുന്ന മൃഗശാലയില്‍ 150,000-ലേറെ മൃഗങ്ങളാണുള്ളത്. ഇത്രയേറെ മൃഗങ്ങളെ എങ്ങനെ എത്തിച്ചുവെന്നതാണ് കണ്‍സര്‍വേഷന്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ചോദ്യം. 

ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് എതിരെ വലിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്. അക്കാഡമിക് സ്റ്റാഫ് ഉള്‍പ്പെടെ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.