ആരാധകര് കാത്തിരിക്കുന്ന ചിത്രമാണ് ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്.വളരെ നാളുകള്ക്ക് മുമ്പേ ഈ ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയും ആഷിക്കും ഒരുപോലെ മറ്റു പ്രൊജക്ടുകളുമായി തിരക്കിലാവുകയായിരുന്നു.ഡിസംബറില്ത്തന്നെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞു. കൊച്ചിയില് വച്ചാണ് ഫോട്ടോഷൂട്ടിന്റെ ആദ്യഘട്ടം നടന്നത്. ചിത്രത്തില് മമ്മൂട്ടിയ്ക്ക് അഞ്ച് ഗറ്റപ്പുകളാണുള്ളത്. ഇതില് രണ്ടെണ്ണത്തിന്റെ ഫോട്ടോഷൂട്ടാണ് നടന്നിരിക്കുന്നത്. ബാക്കി മൂന്ന് ഗെറ്റപ്പും ഉള്ക്കൊള്ളുന്ന ഫോട്ടോഷൂട്ട് പിന്നീടായിരിക്കും നടക്കുകയെന്ന് അണിയറക്കാര് അറിയിച്ചു. പ്രെയ്സ് ദി ലോര്ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന് ബാക്കി ഫോട്ടോഷൂട്ട് നടക്കുമെന്നാണ് അറിയുന്നത്. ഇതിനായി മമ്മൂട്ടിയെ ഒരുക്കിയാല് അത് പ്രെയ്സ് ദി ലോര്ഡിലെ കഥാപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല് ഫോട്ടോഷൂട്ട് പിന്നീടത്തേയ്ക്ക് മാറ്റുകയായിരുന്നു.
ഒരു അധോലോകനായകന്റെ വേഷത്തിലാണ് ഗ്യാങ്സറ്ററില് മമ്മൂട്ടിയെത്തുന്നത്. ആഷിക് അബു ഇതുവരെയുള്ള ചിത്രങ്ങളില് നിന്നെല്ലാം പൂര്ണമായും മാറ്റം കൊണ്ടുവരുന്ന ചിത്രമായിരിക്കുമിതെന്നാണ് കേള്ക്കുന്നത്. മംഗലാപുരം മുതല് കാസര്ക്കോട് വരെയുള്ള ഭാഗത്തെ അധോലോകം ഭരിയ്ക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും നിശ്ചിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള് അക്കാര്യങ്ങള് പുറത്തുവിടാന് അണിയറക്കാര് തയ്യാറല്ല.