തമിഴ് സംവിധായകന് വെങ്കട് പ്രഭുവിനെതിരെ പരാതിയുമായി തെന്നിന്ത്യന് നടി സോന രംഗത്ത്. തനിക്ക് വേണ്ടി ചിത്രം ചെയ്യാമെന്ന് ഉറപ്പുനല്കി ഒന്നരകോടി രൂപ തട്ടിയെടുത്തതായാണ് സോനയുടെ ആരോപണം.ഉറ്റ സുഹൃത്തുക്കളായിരുന്ന വെങ്കട് പ്രഭുവും സോനയുടെയും ഇടയില് ഉടക്കുവരുന്നത് എസ്പിപി ചരണിന്റെ ഇടപെടലോടെയാണ്.വെങ്കടിന്റെ അടുത്ത സുഹൃത്തായ ചരണ് തന്നെ മാനഭംഗപ്പെടുത്താന് ശ്രമിച്ചെന്ന സോനയുടെ ആരോപണത്തോടെ ഇരുവരുടെയും ബന്ധത്തില് വിള്ളല് വീണു.
വെങ്കട് സംവിധാനം ചെയ്ത ഗോവ എന്ന ചിത്രത്തിന് ശേഷം തനിക്കു വേണ്ടി ഒരു ചിത്രം ചെയ്യുമെന്ന ഉറപ്പിന്മേലാണ് ഒന്നരകോടി നല്കിയതെന്ന് സോന പറയുന്നു. എന്നാല് മറ്റു ചിത്രങ്ങളിലേയ്ക്ക് വെങ്കട് ശ്രദ്ധ തിരിക്കുകയായിരുന്നു. തുടര്ന്ന് പണം തിരിച്ച് നല്കണമെന്ന തന്റെ ആവശ്യം വെങ്കട് അവഗണിച്ചു.നടികര് സംഘത്തിനും നിര്മാതാക്കളുടെ സംഘടനയ്ക്കും ഈ വിഷയത്തില് കത്തയച്ചിട്ടുണ്ടെന്നും സോന കൂട്ടിചേര്ത്തു.കാര്ത്തി നായകനായെത്തുന്ന ബിരിയാണിയാണ് വെങ്കടിന്റെ അടുത്ത ചിത്രം.ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പ് പണം തിരികെ നല്കണമെന്നാണ് പരാതിയില് സോനയുടെ ആവശ്യം.