Breaking Now

പ്രധാനമന്ത്രി ദില്‍സുഖ് നഗര്‍ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഹൈദരാബാദ് സന്ദര്‍ശനം തുടങ്ങി.

ദില്‍സുഖ് നഗറില്‍ ബോംബ് സ്ഫോടനസ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.  ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
സ്ഫോടനത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കേസിന്റെ അന്വേഷണ പുരോഗതി അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രി റെഡ്ഡിയുമായി ചര്‍ച്ച ചെയ്യും.

ഹൈദരാബാദ് ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കാം എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് വീണ്ടും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിസവം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദില്‍സൂഖ് നഗറില്‍ ഇരട്ടസ്ഫോടനം നടന്നത്. സ്ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പുനല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.