ചിത്രത്തില് ഷെര്ലിന്റെ പ്രകടനം അല്പം അതിരു കടക്കുന്നതാണെന്ന് സംവിധായകനും മലയാളിയുമായ രൂപേഷ്പോള് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നഗ്നത ചെയ്യണമെങ്കില് അപാര ധൈര്യം തന്നെ വേണം. ഷെര്ലിന് ഒഴികെ മറ്റൊരു നടിക്കും ഇത്രയും നീതി പുലര്ത്താന് കഴിയില്ല. തൊഴിലിനോട് അങ്ങേയറ്റം പ്ര?ഫഷണല് സമീപനമുള്ള ഷെര്ലിന് ജോലിയോട് അങ്ങേയറ്റം കൂറും സമര്പ്പണവും കാട്ടിയിരുന്നെന്നും മറ്റ് എട്ടു പേര് കൂടി ചിത്രത്തില് നഗ്നതയ്ക്കായി തയ്യാറായെന്നും രൂപേഷ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പറയുന്നു.
ചിത്രത്തില് ഒരു രാജകുമാരിയുടെ വേഷത്തിലാണ് ഷെര്ലിന്. എന്നാല് ചിത്രവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. രാജസ്ഥാനില് ഷുട്ടിംഗ് തുടങ്ങിയപ്പോള് തന്നെ ചിത്രം അതിന്റെ ജൈത്രയാത്ര തുടങ്ങി. കുറെ ഭാഗം ചിത്രീകരിച്ച ശേഷം ഇടയ്ക്ക് ഷെര്ലിനെ മാറ്റിയത് ചില രംഗങ്ങളുടെ ചിത്രങ്ങള് താരം പുറത്തു വിട്ടതുകൊണ്ടാണെന്നും സംവിധായകന് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ഷെര്ലിന് കൂടുതല് ഉത്തരവാദിത്വം കാട്ടി. അതേസമയം താരത്തെ മാറ്റിയാല് പോലും ഇത്രയും സമര്പ്പണത്തോടെ ഇടപെടുന്ന ഒരു നടിയെ പകരം കണ്ടെത്താനാകുക അസാധ്യമായിരുന്നെന്നാണ് രൂപേഷ്പോളിന്റെ പക്ഷം. ഈ മാര്ച്ച് 15 ന് ചിത്രം തീയറ്ററുകളില് എത്തും.