Breaking Now

കര്‍ണാടക നഗരസഭാ തെരഞ്ഞെടുപ്പ: കോണ്‍ഗ്രസിന് നേട്ടം ബിജെപിക്ക് തിരിച്ചടി

കര്‍ണാടകയില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഫലമറിഞ്ഞ സീറ്റുകളില്‍ ജനതാദളിനും താഴെ മൂന്നാമതാണ് ബിജെപിയുടെ സ്ഥാനം. യദ്യൂരപ്പയുടെ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.

കര്‍ണാടകയില്‍ 208 നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 180൦ലധികം സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് വന്‍ തിരിച്ചു വരവാണ് നടത്തിയത്. ഫലമറിഞ്ഞ 87൦ സീറ്റില്‍ വിജയിച്ച ദേവഗൗഡയുടെ സെക്യുലര്‍ ജനതാതളാണ് രണ്ടാം സ്ഥാനത്ത്.  കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 80൦ സീറ്റുകളിലെ വിജയിക്കാനായുള്ളു.

ബിജെപിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച യെദ്യൂരപ്പയുടെ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. യെദ്യൂരപ്പയുടെ തട്ടകമായ ഷെമോഗയില്‍ പോലും കെജിപിക്ക് ശോഭിക്കാനായില്ല. തെരഞ്ഞെടുപ്പ് നടന്ന ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ദേവാങ്കര, മംഗലാപുരം, ബെല്ലാരി കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ബെല്ലാരി ബിജെപിയുടെ കൈയ്യില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ഫലം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള അപായ സൂചയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ആഭ്യന്തര കലഹം രൂക്ഷമായ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും അധികാരത്തിലെത്തുക എന്നത് ബിജെപിക്ക് ശ്രമകരമായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.