CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 19 Seconds Ago
Breaking Now

സ്‌കൂള്‍ ഫീസ് നല്‍കി കുട്ടികളെ പഠിപ്പിക്കുന്നത് പണം പാഴാക്കലാണ്; കഴിവുള്ള വിദ്യാര്‍ത്ഥികള്‍ എവിടെയും വിജയിക്കും; ജിസിഎസ്ഇ ലെവലില്‍ സ്‌കൂളൊരു പ്രശ്‌നമല്ലെന്ന് സര്‍വ്വെ

കഴിവുള്ള കുട്ടികള്‍ ഏത് സാഹചര്യത്തിലും വിജയിക്കുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

വലിയ ഫീസ് വാങ്ങുന്ന പ്രൈവറ്റ് സ്‌കൂളില്‍ വിട്ടുപഠിപ്പിച്ചാല്‍ മാത്രമേ കുട്ടികള്‍ രക്ഷപ്പെടുകയുള്ളൂവെന്ന ഒരു ധാരണ പൊതുവിലുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് അന്വേഷിച്ച ഗവേഷകര്‍ സ്ഥിരീകരിക്കുന്നത് മറിച്ചാണ്. സ്‌കൂള്‍ ഫീസ് നല്‍കി കുട്ടികളെ പഠിപ്പിക്കുന്നത് പാഴ്‌ച്ചെലവാണെന്നാണ് പഠനം കണ്ടെത്തിയത്. കഴിവുള്ള കുട്ടികള്‍ ഏത് സാഹചര്യത്തിലും വിജയിക്കുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ജിസിഎസ്ഇ ഫലമാണ് എല്ലാവരും ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒന്ന്. ഗ്രാമര്‍ സ്‌കൂളുകളും, പ്രൈവറ്റ് സ്‌കൂളുകളും എക്‌സാം ഗ്രേഡ് ഉയര്‍ത്തുന്നതില്‍ ചെറിയൊരു പങ്ക് മാത്രമാണ് വഹിക്കുന്നതെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ജിസിഎസ്ഇ മാത്ത്‌സ്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളിലെ പ്രകടനമാണ് വിലയിരുത്തിയത്.

അക്കാഡമിക് നേട്ടങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഏതെന്നത് ചെറിയ അളവില്‍ മാത്രമാണ് സ്വാധീനം ചെലുത്തുന്നതെന്നും പഠനം പറയുന്നു. ജിസിഎസ്ഇ ലെവലില്‍ ഇത് പ്രകടവുമാണ്. ഗ്രാമര്‍, പ്രൈവറ്റ് സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിവുള്ളവരെ മാത്രമാണ് ഈ സ്‌കൂളുകള്‍ അഡ്മിഷന്‍ നല്‍കുന്നത്.

ലണ്ടന്‍ കിംഗ്‌സ് കോളേജാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.