CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 12 Seconds Ago
Breaking Now

ഇടവകക്കാരിയുമായി അവിഹിതബന്ധം; 72-കാരനായ പുരോഹിതന്റെ കണ്ണിടിച്ച് പഴുപ്പിച്ച ഭാര്യ കൈ കടിച്ച് പറിച്ചു; ബന്ധം തുടര്‍ന്നാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിയും

നാല് മക്കളും, 12 പേരക്കുട്ടികളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.

50 വര്‍ഷക്കാലം മുന്‍പാണ് റവ. ജോണ്‍ ഫോളിയും, ലിന്‍ഡയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വര്‍ഷങ്ങള്‍ പലത് കടന്നുപോയി മക്കളും, കൊച്ചുമക്കളും ആയ ശേഷം ഇടവകയിലെ ഒരു സ്ത്രീയുമായി റവ. ഫോളി അടുപ്പത്തിലായത് ലിന്‍ഡയ്ക്ക് എങ്ങിനെ സഹിക്കാന്‍ കഴിയും? ഭര്‍ത്താവിന്റെ കണ്ണിടിച്ച് കറുപ്പിച്ച ശേഷം, ചെവിയില്‍ മുറിവേല്‍പ്പിക്കുകയും, കൈയില്‍ കടിക്കുകയും ചെയ്താണ് ഭാര്യ പ്രതികരിച്ചത്.

ബെര്‍ക്ക്ഷയറിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇടവകക്കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭാര്യയുടെ മര്‍ദ്ദനം. ബന്ധം തുടര്‍ന്നാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ലിന്‍ഡ ഭീഷണിപ്പെടുത്തിയെന്നും റവ. ഫോളി മജിസ്‌ട്രേറ്റിന് മുന്‍പാകെ വ്യക്തമാക്കി.

എന്നാല്‍ ഇത്തരത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ ലിന്‍ഡ തള്ളിക്കളഞ്ഞു. പക്ഷെ വിചാരണയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തിയ കോടതി ഇവരെ കുറ്റക്കാരിയായും വിധിച്ചു. റിട്ടയര്‍ ചെയ്ത് ഫ്‌ളോറിസ്റ്റിന് ഒരു വര്‍ഷത്തെ കണ്ടീഷണല്‍ ഡിസ്ചാര്‍ജ്ജും, റിസ്‌ട്രെയിനിംഗ് ഓര്‍ഡറുമാണ് കോടതി നല്‍കിയത്.

നാല് മക്കളും, 12 പേരക്കുട്ടികളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. അക്രമത്തിന് ശേഷം വേര്‍പിരിഞ്ഞാണ് താമസം. ബെര്‍ക്ക്ഷയറിലെ മോര്‍ട്ടിമെര്‍ കോമണിലുള്ള ഇവരുടെ വീട്ടിലേക്ക് പല തവണ പോലീസിന് വരേണ്ട അവസ്ഥയും ഉണ്ടായി. അതേസമയം അവിഹിതബന്ധം എന്ന് തന്റെ ബന്ധത്തെ വിശേഷിപ്പിക്കരുതെന്ന നിലപാടിലാണ് റവ. ഫോളി.




കൂടുതല്‍വാര്‍ത്തകള്‍.