'ഈ പോരാട്ടം എനിക്ക് മടുത്തു' മൂന്ന് മക്കളുടെ അമ്മ തന്റെ സുഹൃത്തിന് അയച്ച സന്ദേശമാണിത്, യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ വാസത്തിനിടെയുള്ള അവസാന സന്ദേശം. സുഹൃത്തിന് സന്ദേശം അയച്ച ശേഷം കുടുംബവീട്ടില്‍ ഹെയ്‌ലി കെയ്റ്റണ്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് ജോണിനും, 14, 11, 8 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ഈ 33-കാരി ലെയ്‌ലാന്‍ഡിലെ വീട്ടില്‍ താമസിച്ചിരുന്നത്.
ഭര്‍ത്താവിനൊപ്പം ഒരു റൊമാന്റിക് യാത്രക്ക് ഒരുങ്ങുന്ന വേളയിലാണ് ദീര്‍ഘകാലത്തെ മാനസിക രോഗത്തിന് ജീവന്‍ സമര്‍പ്പിക്കാന്‍ ഹെയ്‌ലി തീരുമാനിച്ചത്. സുഹൃത്തിന് പോരാട്ടം മതിയാക്കുന്നു എന്ന് സന്ദേശമച്ച ഹെയ്‌ലി മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും 'ഒരുപാട് ഇഷ്ടം' എന്ന സന്ദേശമാണ് അയച്ചത്.
ഷോപ്പിംഗ് യാത്രക്കിടെയാണ് ജോണ്‍ ഭാര്യയുടെ മരണവിവരം അറിയുന്നത്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പുറത്ത് ആംബുലന്‍സുകള്‍ കിടക്കുന്നതാണ് ഇദ്ദേഹം കാണുന്നത്. ഹെയ്‌ലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് മരണത്തിന് കീഴടങ്ങി. 2017-ലാണ് ഈ വീട്ടമ്മയ്ക്ക് ഇമോഷണല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളതായി തിരിച്ചറിയുന്നത്. ഇത് ഇടയ്ക്കിടെ ആത്മഹത്യാ പ്രേരണയ്ക്കും ഇടയാക്കിയിരുന്നു.