ബ്രിട്ടീഷ് ഒളിംപിക് ടീമിലെ സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ട പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തല്‍ താരം കുരുക്കില്‍. സഹനീന്തല്‍ താരമായ ലുവാന്‍ ലോയ്ഡിനൊപ്പം പരസ്പര സമ്മതത്തോടെയാണ് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഈ അവസരം മുതലാക്കി കിടക്കയില്‍ ചാടിവീണ ഓട്ടോ പുട്‌ലാന്‍ഡ്, 24 പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
രണ്ട് തവണ ബ്രിട്ടന് വേണ്ടി ഒളിംപിക്‌സില്‍ മത്സരിച്ച താരമാണ് ലോയ്ഡ്. 2012 ലണ്ടന്‍, 2016 റിയോ ഒളിംപിക്‌സുകളില്‍ ഇദ്ദേഹം നീന്തല്‍ക്കുളത്തിലിറങ്ങി. ലോയ്ഡിന്റെ കാര്‍ഡിഫിലെ വീട്ടിലേക്കാണ് പെണ്‍കുട്ടി ലൈംഗികബന്ധത്തിന് എത്തിയത്. ഇരുവരും തമ്മില്‍ കിടക്ക പങ്കിട്ട ശേഷം നല്ല സുഹൃത്തായ പുട്‌ലാന്‍ഡിനെ കിടപ്പുമുറിയിലേക്ക് വരാന്‍ ഇവര്‍ അനുവദിച്ചു. ലോയ്ഡ് പുറത്തേക്ക് പോയ സമയത്തായിരുന്നു പീഡനമെന്നാണ് കാര്‍ഡിഫ് ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഉന്നയിക്കുന്ന അവകാശവാദം.
പെണ്‍കുട്ടിയെ ബലമായി ചുംബിച്ചതോടെ പ്രശ്‌നം മനസ്സിലാക്കിയ ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പുട്‌ലാന്‍ഡ് പീഡനം തുടരുകയായിരുന്നു. ഇതിനിടയില്‍ സഹായം അഭ്യര്‍ത്ഥിച്ച് മറ്റൊരു സുഹൃത്തിന് വിദ്യാര്‍ത്ഥിനി സന്ദേശവും അയച്ചിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ച് പെണ്‍കുട്ടി കരഞ്ഞ് തുടങ്ങിയതോടെ എന്നാല്‍ സെക്‌സ് വേണ്ടെന്ന് നീന്തല്‍ താരം സമാധാനിപ്പിക്കാന്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു. രക്ഷപ്പെടാനായി കുളിമുറിയിലേക്ക് ഓടിയ പെണ്‍കുട്ടി അവിടെ ബോധം കെട്ടു വീണു. മയക്കം വിട്ടുണരുമ്പോള്‍ പുട്‌ലാന്‍ഡ് പീഡനം തുടരുകയായിരുന്നു.
എന്നാല്‍ കേസിലെ ആദ്യ വിചാരണയില്‍ പുട്‌ലാന്‍ഡിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്ന കാര്യം പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് തനിക്കും ആവാം എന്ന നിലപാടാണ് മദ്യപിച്ചെത്തിയ പുട്‌ലാന്‍ഡ് കാണിച്ചത്. സന്ദേശം ലഭിച്ച സുഹൃത്ത് കാര്‍ഡിഫിലെ വീട്ടിലെത്തുമ്പോള്‍ ലോയ്ഡാണ് വാതില്‍ തുറന്നത്. യുവതി ഈ സമയത്ത് കരയുകയായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു.