CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 2 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ സ്ഥിതി കുഴപ്പം തന്നെ; ക്യാന്‍സര്‍ ബാധിച്ച് ആമാശയം നീക്കം ചെയ്ത രോഗിയെ ബര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രി കിടത്തിയത് കബോര്‍ഡില്‍

ആമാശയം നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെല്‍സിനെ ഈ താല്‍ക്കാലിക വാര്‍ഡില്‍ ഒതുക്കിയത്

ജീവന്‍രക്ഷാ ഓപ്പറേഷന്‍ നടത്തിയ ക്യാന്‍സര്‍ രോഗിയെ എന്‍എച്ച്എസ് കിടത്തിയത് ആശുപത്രിയിലെ കബോര്‍ഡില്‍. ആശുപത്രിയില്‍ ആവശ്യത്തിന് കിടക്ക ഒഴിവില്ലാതെ വന്നതോടെയാണ് ഈ ദുരവസ്ഥ നേരിട്ടത്. വോര്‍സെസ്റ്ററില്‍ നിന്നുമുള്ള 49-കാരന്‍ മാര്‍ട്ടിന്‍ വെല്‍സ് തിങ്ങിക്കൂടി ജനല്‍ പോലുമില്ലാത്ത ഇടത്ത് കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ആമാശയം നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെല്‍സിനെ ഈ താല്‍ക്കാലിക വാര്‍ഡില്‍ ഒതുക്കിയത്. സ്റ്റേജ് 4 മാലിഗ്നന്റ് മെലനോമ ബാധിച്ചതിനെത്തുടര്‍ന്നാണ് ബര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയത്. മയക്കത്തിലായിരുന്ന ഇദ്ദേഹത്തെ ഈ സമയത്ത് തന്നെ കബോര്‍ഡില്‍ തള്ളിയെന്നാണ് അവകാശപ്പെടുന്നത്.

അടുത്ത ദിവസം ഇതേക്കുറിച്ച് വെല്‍സ് നഴ്‌സിനോട് പരാതി പറഞ്ഞു. എന്നാല്‍ ക്ലിനിക്കല്‍ തീരുമാനം എടുക്കുന്ന സ്‌പേസായി കബോര്‍ഡിനെ മാറ്റിയിരിക്കുകയാണെന്നായിരുന്നു മറുപടി. എന്‍എച്ച്എസിലെ ഈ കബോര്‍ഡ് ചികിത്സയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന തന്റെ ചിത്രം വെല്‍സ് ഹെല്‍ത്ത് സെക്രട്ടറിക്ക് ട്വീറ്റ് ചെയ്തുയ പക്ഷെ ഇതിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.