ബ്രിട്ടനില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്? കൊലയാളി പോലീസുകാരന്‍ വെയിന്‍ കൗസെന്‍സിന് എന്‍എച്ച്എസ് ആശുപത്രിയില്‍ ഓപ്പറേഷന് സൗകര്യം ചെയ്ത് കൊടുത്തെന്ന് കേള്‍ക്കുമ്പോള്‍ ആരും ഈ ചോദ്യം ചോദിച്ച് പോകും. നികുതിദായകന് 17,000 പൗണ്ടോളം ചെലവ് വന്ന ചികിത്സയാണ് മറ്റ് രോഗികള്‍ കാത്തുനില്‍ക്കുമ്പോള്‍ അവരെ മറികടന്ന് ഒരു കുറ്റവാളിക്ക് ചെയ്തുകൊടുത്തത്.
സാറാ എവറാര്‍ഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്രിമിനലാണ് 52-കാരനായ കൗസെന്‍സ്. പുറംവേദന മൂലം കഷ്ടപ്പെട്ടതിന്റെ പേരില്‍ ചികിത്സ നേടാനായി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ നിന്നും നിരവധി ദിവസം ഇയാള്‍ 'ലീവെടുത്ത്' ആശുപത്രിയില്‍ തങ്ങി.
എന്‍എച്ച്എസില്‍ 18 ആഴ്ചത്തെ കാത്തിരിപ്പ് ആവശ്യപ്പെടുന്ന ലുംബാര്‍ പ്രൊസീജ്യര്‍ പൂര്‍ത്തിയാക്കാന്‍ കുറ്റവാളി കൗസെന്‍സിന് മുന്‍ഗണന ലഭിച്ചെന്നാണ് ആരോപണം. എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡില്‍ നിന്നും പുറത്ത് കൊണ്ടുവരാനും, ആശുപത്രിയില്‍ താമസിക്കാനുമായി അതീവ സുരക്ഷ നല്‍കേണ്ടി വന്ന ചെലവും നികുതിദായകന്റെ തലയിലാണ് പതിച്ചത്. ഇതിനായി മാത്രം 10,000 പൗണ്ട് ചെലവ് വന്നുവെന്നാണ് കണക്ക്. കൂടാതെ 7000 പൗണ്ടോളം ഓപ്പറേഷന്‍ ചെലവും വന്നു.
വെയ്റ്റിംഗ് ലിസ്റ്റ് മറികടന്നാണ് കൗസെന്‍സിന് ചികിത്സ നല്‍കിയതെന്നത് വിവാദം സൃഷ്ടിക്കുകയാണ്. കൂടാതെ പൊതുപണം പാഴാക്കിയെന്ന വിമര്‍ശനവും നേരിടുന്നുണ്ട്. ജയിലുകളില്‍ കഴിയുന്ന കൊടുംക്രിമിനലുകളില്‍ ഒരാളാണ് കൗസെന്‍സെന്ന് ടോറി ഷാഡോ ജസ്റ്റിസ് മന്ത്രി റോബര്‍ട്ട് ജെന്റിക്ക് ഓര്‍മ്മിപ്പിച്ചു. പോലീസ് യൂണിഫോമിനെ വരെ ചതിച്ച ആളാണ്. ഇയാള്‍ക്ക് ജയിലില്‍ ഒരു സ്‌പെഷ്യല്‍ പരിഗണനയും നല്‍കരുത്. ചിന്തിക്കാന്‍ കഴിയാത്ത കുറ്റകൃത്യങ്ങള്‍ക്കാണ് അയാള്‍ ജയിലില്‍ കിടക്കുന്നതെന്ന് മറക്കരുത്, ജെന്റിക്ക് പറഞ്ഞു.