CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 20 Seconds Ago
Breaking Now

വെന്തുരുകി യൂറോപ്പ്; ഭൂഖണ്ഡം 47 സെല്‍ഷ്യസ് വരെ ചൂടില്‍ അമരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; യുകെയിലെ ഏറ്റവും ചൂടേറിയ ദിനം വരാനിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; വീടുകള്‍ക്ക് അകത്ത് തുടരാന്‍ അലേര്‍ട്ട്!

ചൂടേറിയ കാലാവസ്ഥയില്‍ പോളന്‍ ബോംബ് പൊട്ടുമെന്നതിനാല്‍ ഹേഫീവര്‍ ബാധിക്കുന്നവര്‍ വീടുകള്‍ക്ക് അകത്ത് തുടരാനാണ് നിര്‍ദ്ദേശം

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ആളിപ്പിടിച്ച് കനത്ത ചൂട്. 47 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വീടുകള്‍ക്ക് അകത്തും മറ്റും തുടരാനാണ് നിര്‍ദ്ദേശം. യുകെയിലെ ഏറ്റവും ചൂടേറിയ ദിനം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 

തിങ്കളാഴ്ചയോടെ യുകെയിലെ ചില ഭാഗങ്ങളില്‍ താപനില 36 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ഇത് മാറും. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാകും. 

ചൊവ്വാഴ്ച വരെ ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ടാണ് കനത്ത ചൂടിനെ തുടര്‍ന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട്, സോമര്‍സെറ്റ് എന്നിവിടങ്ങളിലെല്ലാം അലേര്‍ട്ട് നിലവിലുണ്ട്. 

ചൂടേറിയ കാലാവസ്ഥയില്‍ പോളന്‍ ബോംബ് പൊട്ടുമെന്നതിനാല്‍ ഹേഫീവര്‍ ബാധിക്കുന്നവര്‍ വീടുകള്‍ക്ക് അകത്ത് തുടരാനാണ് നിര്‍ദ്ദേശം. സൗത്ത്, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ പോളന്‍ വ്യാപകമാകും. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ പല ഭാഗത്തും കാട്ടുതീയും പടരുകയാണ്. ഇറ്റലിയില്‍ റോഡുകള്‍ പോലും അലിഞ്ഞ് പോകുന്ന കാഴ്ചയും പുറത്തുവന്നിട്ടുണ്ട്. 

ഞായറാഴ്ച പോര്‍ച്ചുഗലിലെ മൂന്നില്‍ രണ്ട് ഭാഗത്തും അലേര്‍ട്ട് നിലവിലുണ്ട്. തലസ്ഥാനമായ ലിസ്ബണില്‍ 42 സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സതേണ്‍ ഫ്രഞ്ച് പോര്‍ട്ട് നഗരമായ മാര്‍സെലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ 40 സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.