CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 18 Seconds Ago
Breaking Now

ചെറിയ മോഹങ്ങള്‍ മാത്രം; രാജ്ഞിയെ കൊല്ലണം, പറ്റുമെങ്കില്‍ ഡേവിഡ് കാമറൂണിനെയും; ഐഎസില്‍ ചേരാന്‍ ലോണെടുത്ത വിദ്വാന് 8 വര്‍ഷം ജയില്‍

നോര്‍വേയിലുള്ള കാമുകി റാഖിയ ഹുസൈനെ വിവാഹം കഴിച്ച് ശരിയത്ത് നിയമത്തിന് കീഴില്‍ ജീവിക്കാനായിരുന്നു ശ്രമം

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ ബാങ്കില്‍ നിന്നും ലോണെടുക്കുന്ന അവസ്ഥയെപ്പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. മഹാന്‍ തന്നെയാകും അല്ലേ. ആ മഹാന്റെ പേരാണ് ഏവിസ് ഷിക്കേ. ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഈ വിദ്വാന് ചെറിയ ചെറിയ ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. സാക്ഷാല്‍ എലിസബത്ത് രാജ്ഞിയെ ഒന്ന് കൊല്ലണം, പിന്നെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും.

ഇതും പോരാഞ്ഞ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ആരാധകരെയും, ജൂതന്‍മാരെയും കൊല്ലണം. ഇത്രയൊക്കെ ചെയ്യാനായി ലോണെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനിറങ്ങിയ 34-കാരന് കോടതി എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സൊമാലിയന്‍ വംശജനായ ഏവിസ് ഷിക്കെ ഡച്ച് പൗരത്വം സ്വീകരിച്ചിരുന്നു. നോര്‍ത്ത് ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ഹില്ലില്‍ ജൂതന്‍മാരെയും, ടോട്ടന്‍ഹാമിന്റെ വൈറ്റ് ഹാര്‍ട്ട് ലെയിന്‍ സ്‌റ്റേഡിയത്തില്‍ നിന്നിറങ്ങുന്ന ആരാധകരെയും എകെ47 ഉപയോഗിച്ച് കൊല്ലാനായിരുന്നു മോഹം.

കൂടാതെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പിന്നെ പ്രായമുള്ള ഒരു സ്ത്രീ എലിസബത്ത് (രാജ്ഞി) എന്നിവരെയൊക്കെ കൊല്ലുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തീവ്രവാദ കേസില്‍ പോലീസ് ഇയാളെ പൊക്കുന്നത്. വിവാഹത്തിനെന്ന പേരില്‍ ബാര്‍ക്ലെയിസ് ബാങ്കില്‍ നിന്നും 10,000 പൗണ്ട് ലോണെടുത്ത ഷിക്കെ ബോസിന്റെ പക്കല്‍ നിന്നും പണം കടം വാങ്ങി. ഹോളണ്ടിലും, കെനിയയിലുമായി രണ്ട് ഭാര്യമാരുണ്ടെന്നും, ഇവരെയും മക്കളെയും കാണാനാണെന്നുമായിരുന്നു അവകാശവാദം.

പക്ഷെ ഈ പണം മുഴുവന്‍ ഓണ്‍ലൈന്‍ കാമുകിയ്ക്കാണ് ഇയാള്‍ അയച്ചത്. ഇരുവര്‍ക്കും കൂടി സിറിയയിലേക്ക് കടക്കാനായിരുന്നു ഇത്. രണ്ട് ഭാര്യമാര്‍ ഇതൊന്നും അറിഞ്ഞതുമില്ല. നോര്‍വേയിലുള്ള കാമുകി റാഖിയ ഹുസൈനെ വിവാഹം കഴിച്ച് ശരിയത്ത് നിയമത്തിന് കീഴില്‍ ജീവിക്കാനുള്ള പുറപ്പാട് ഒടുവില്‍ ജയിലിലാണ് കലാശിച്ചത്. കാമുകി നോര്‍വേയിലും വിചാരണ നേരിടുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.