കടുത്ത മഞ്ഞുവീഴ്ചകള്‍ക്കും സൈബീരിയന്‍ ശീതക്കാറ്റിനും പിന്നാലെ വസന്തമെത്തിയപ്പോള്‍ ഇനി ലഭിക്കുക വേനല്‍ചൂട്.1947 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഏപ്രില്‍ ദിനങ്ങളാണ് ഈ ആഴ്ചയുള്ളത്. വരും ദിവസങ്ങളിലും ഈ നില തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കോമണ്‍വെല്‍ത്ത് സമ്മേളനത്തിനെത്തിയ വിദേശ രാഷ്ട്ര തലവന്മാരും പ്രതിനിധികള്‍ക്കും ചൂടേറിയ ദിവസം ആശ്വാസമായെന്ന് കരുതാം.
ലണ്ടന്‍ മാരത്തണ്‍ ഉള്ള ഞായര്‍ താപനില 25 ഡിഗ്രിയാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ചൂട് കാണികളേയും ഓട്ടക്കാേേരയും ബുദ്ധിമുട്ടിലാക്കാന്‍ സാധ്യതയുണ്ട്. ഇതിനെ നേരിടാന്‍ സംഘാടകരും മുന്നൊരുക്കത്തിലാണ്. ഓരോ സ്‌റ്റേഷനിലും 25000 കുപ്പി വെള്ളം അധികമായി കരുതും. 2007 ലായിരുന്നു സമാന ചൂടില്‍ ലണ്ടന്‍ മാരത്തണ്‍ നടന്നത്. അയ്യാിരത്തിലേറെ ഓട്ടക്കാര്‍ വെയില്‍ മൂലം കഷ്ടപ്പെട്ടു. നിരവധി പേര്‍ ആശുപത്രിയിലായി. പ്രതിസന്ധി ഒഴിവാക്കാനാണ് സംഘാടകരുടെ ശ്രമം.