CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 42 Seconds Ago
Breaking Now

ലണ്ടനില്‍ കൊലപാതകം @ 60; ജെറമി കോര്‍ബിന്റെ വസതിയില്‍ നിന്നും 100 യാര്‍ഡ് അകലെയുള്ള തെരുവില്‍ 20 വയസ്സുകാരനെ കുത്തിക്കൊന്നു; പല തവണ കുത്തേറ്റ യുവാവിനെ മെഡിക്കല്‍ സംഘം കണ്ടെത്തിയത് തെരുവില്‍

ഓരോ മൂന്ന് ദിവസത്തിലും ഒരാള്‍ വീതം മരിക്കുന്നുവെന്നാണ് പോലീസ് ഡാറ്റ പറയുന്നത്

ദിവസങ്ങളുടെ ശാന്തതയ്ക്ക് ശേഷം ലണ്ടനില്‍ വീണ്ടും കൊലപാതകം. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ വസതിയില്‍ 100 യാര്‍ഡ് മാത്രം അകലെയാണ്  20 വയസ്സുകാരന്‍ മരിച്ചുവീണത്. നോര്‍ത്ത് ലണ്ടനില്‍ നടന്ന ഈ കൊലപാതകത്തോടെ ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ സംഖ്യ 60 ആയി. പല തവണ കുത്തേറ്റ ഇരയെ പാരെമഡിക്കുകള്‍ തെരുവിലാണ് കണ്ടെത്തിയത്. ഇവിടെ വെച്ച് ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 

ലണ്ടന്‍ നഗരത്തെ കൊലപാതകങ്ങളുടെ തലസ്ഥാനമാക്കി മാറ്റുന്ന അപകടകരമായ കൊലപാതക പരമ്പരയാണ് ഇതോടെ അന്ത്യമില്ലാതെ തുടരുന്നത്. ഈ മരണത്തോടെ മരണം അറുപതില്‍ തൊട്ടു. സംഭവസ്ഥലത്ത് തന്നെ 21 വയസ്സുള്ള യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ മുറിവുകള്‍ ജീവന് അപായമുളവാക്കുന്നതല്ല. ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. പിന്നീട് ഇതേ വ്യക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൊലപാതകം നടത്തിയത് ഇയാളാണെന്നാണ് സംശയം. 

കൂടാതെ ആയുധങ്ങള്‍ കൈയില്‍ സൂക്ഷിച്ചതിനും കേസുണ്ട്. ഒരു ഹൗസ് പാര്‍ട്ടിയില്‍ വെച്ച് കൊല്ലപ്പെട്ട ക്വെഷിയും പ്രതിയെന്ന് സംശയിക്കുന്ന 21-കാരനും മറ്റുള്ളവരും തമ്മില്‍ തല്ലുണ്ടായെന്നാണ് പോലീസ് കരുതുന്നത്. ഫിന്‍സ്ബറി പാര്‍ക്കിലെ കുപ്രശസ്തമായ ആന്‍ഡോവര്‍ എസ്‌റ്റേറ്റിലാണ് സംഭവങ്ങള്‍ നടന്നത്. കോര്‍ബിന്റെ വസതിയ്ക്ക് തൊട്ടടുത്താണ് ഈ പ്രദേശം. തന്റെ ഇളയ സഹോദരന്‍ കൊല്ലപ്പെട്ടതായും, ഈ ആളുകളെ തടയണമെന്നും ആവശ്യപ്പെട്ട് ക്വെഷിയുടെ സഹോദരി നയാ ട്വിറ്ററിലെത്തി. എപ്പോഴും ചിരിച്ച് തമാശ പറയുന്ന ക്വെഷി എങ്ങിനെ ഇതില്‍ ചെന്നുപെട്ടെന്നാണ് സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്. 

ഓരോ മൂന്ന് ദിവസത്തിലും ഒരാള്‍ വീതം മരിക്കുന്നുവെന്നാണ് പോലീസ് ഡാറ്റ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആകെ കൊല്ലപ്പെട്ടത് 115 പേരായിരുന്നു. ഇക്കുറി ഈ റെക്കോര്‍ഡ് സിംപിളായി മറികടക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.