CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 43 Minutes 10 Seconds Ago
Breaking Now

ഗൂഗിള്‍ പേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ബിഐ അംഗീകാരമില്ലാതെ; ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ഗൂഗിളിന്റെ മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ജിപേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ആവശ്യമായ അംഗീകാരങ്ങള്‍ ഇല്ലാതെയാണ് ജിപേ പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലാണ് ആര്‍ബിഐയോട് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 

പേയ്‌മെന്റ്‌സ് & സെറ്റില്‍മെന്റ്‌സ് ആക്ടിന് വിരുദ്ധമായാണ് ജിപേ പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡറായി പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എജെ ഭംഭാനി എന്നിവരടങ്ങുന്ന ബെഞ്ച് ആര്‍ബിഐയോട് ഈ ചോദ്യം ഉന്നയിച്ചത്. രാജ്യത്ത് ഈ സേവനങ്ങള്‍ നല്‍കാന്‍ ഗൂഗിളിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 

വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആര്‍ബിഐയ്ക്കും, ഗൂഗിള്‍ ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചു. 2019 മാര്‍ച്ച് 20ന് കേന്ദ്ര ബാങ്ക് പുറത്തുവിട്ട പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സ് പട്ടികയില്‍ ജിപേയുടെ പേരില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.