CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 37 Seconds Ago
Breaking Now

തിരക്കേറിയ എന്‍എച്ച്എസ് ആശുപത്രിയില്‍ നീലച്ചിത്ര ചിത്രീകരണം; ഞെട്ടിക്കുന്ന ക്ലിപ്പില്‍ അറിയാതെ പെട്ട് നഴ്‌സുമാരും; ഓണ്‍ലൈനില്‍ എത്തിയതോടെ പോലീസ് അന്വേഷണം; എന്‍എച്ച്എസ് ജീവനക്കാര്‍ ഞെട്ടലില്‍

ദൃശ്യങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീ തങ്ങളുടെ ജീവനക്കാരിയല്ലെന്ന് ഈസ്റ്റ് ലണ്ടന്‍ ട്രസ്റ്റ്

സമാധാനമായി ജോലി ചെയ്യാന്‍ കൂടി കഴിയാത്ത അവസ്ഥയില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍. തിരക്കേറിയ എന്‍എച്ച്എസ് ആശുപത്രിയില്‍ ചിത്രീകരികരിച്ച നീലച്ചിത്ര രംഗങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ പരിസരത്ത് ഇങ്ങനൊരു സംഭവം നടക്കുന്നത് തിരിച്ചറിയാതെ ക്യാമറയിലേക്ക് രണ്ട് 'ഒറിജിനല്‍' നഴ്‌സുമാര്‍ കടന്നെത്തുന്നതാണ് എന്‍എച്ച്എസ് ജീവനക്കാരെ ഞെട്ടിക്കുന്നത്. 

സെന്റ് ആല്‍ബന്‍സ് സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ചിത്രീകരണം നടന്നതെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ദൃശ്യങ്ങളിലേക്ക് അബദ്ധത്തില്‍ കടന്നെത്തുന്ന നഴ്‌സുമാരുടെ മുഖം മറച്ചാണ് ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ അധീനതയിലുള്ള ആശുപത്രിയില്‍ നഴ്‌സിന്റെ വേഷം ധരിച്ചാണ് അഭിനേതാക്കള്‍ പ്രത്യക്ഷപ്പെടുന്നത്. 

എന്നാല്‍ ആശുപത്രിയുടെ പരിസരങ്ങള്‍ ഷൂട്ട് ചെയ്ത് മിക്‌സ് ചെയ്താണ് സീനുകള്‍ പുറത്തുവിട്ടതെന്ന് ആശുപത്രി ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. മാധ്യമങ്ങള്‍ വിവരം നല്‍കിയതോടെയാണ് വെസ്റ്റ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് അധികൃതര്‍ പോലീസിനെ വിളിച്ചത്. 

ദൃശ്യങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീ തങ്ങളുടെ ജീവനക്കാരിയല്ലെന്ന് ഈസ്റ്റ് ലണ്ടന്‍ ട്രസ്റ്റ് വ്യക്തമാക്കി. കൂടാതെ എന്‍എച്ച്എസ് പരിസരം ഇതിനായി ഉപയോഗിച്ചിട്ടുമില്ല. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തിയാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചതെന്ന് ട്രസ്റ്റ് ചീഫ് നഴ്‌സ് ട്രേസി കാര്‍ട്ടര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.