CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 22 Seconds Ago
Breaking Now

മരിക്കുന്നതിന് മുന്‍പ് ഒരാഗ്രഹം, രോഗബാധിതയായ ഭാര്യയെ കാണണം; കടുത്ത ക്യാന്‍സര്‍ ബാധിതനായ 84-കാരനെ ആശുപത്രിയില്‍ നിന്നും കെയര്‍ ഹോമില്‍ എത്തിച്ച് ആഗ്രഹം സഫലമാക്കി ആംബുലന്‍സ് വിഷ് ഫൗണ്ടേഷന്‍ യുകെ; 60 വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ!

മരിക്കുന്നതിന് മുന്‍പ് തന്റെ പ്രിയതമയെ ഒരുവട്ടം കൂടി കാണണം എന്നതായിരുന്നു ഡെറെകിന്റെ ആഗ്രഹം

ക്യാന്‍സര്‍ രോഗബാധ മൂലം മരണത്തെ മുഖാമുഖം കാണുമ്പോഴും ആ മനസ്സില്‍ ഒരു ആശ ബാക്കിയായിരുന്നു. മരണം എന്ന് തന്നെ തേടിയെത്തുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് അന്ത്യാഭിലാഷമായി 84-കാരന്‍ ഡെറെക് ഒലിവര്‍ അക്കാര്യം പറഞ്ഞത്. ആ ആഗ്രഹം സൗത്ത് വെയില്‍സിലെ റോണ്‍ഡ സിനോണ്‍ ടാഫിലുള്ള കെയര്‍ ഹോമില്‍ എത്തിയാണ് സാക്ഷാത്കരിച്ചത്. അവിടെയാണ് 60 വര്‍ഷക്കാലം വിവാഹിതരായി ഒരുമിച്ച് ജീവിച്ച അദ്ദേഹത്തിന്റെ ജീവിതസഖി ഡിമെന്‍ഷ്യ ബാധിതയായി കഴിഞ്ഞിരുന്നത്. 

മരിക്കുന്നതിന് മുന്‍പ് തന്റെ പ്രിയതമയെ ഒരുവട്ടം കൂടി കാണണം എന്നതായിരുന്നു ഡെറെകിന്റെ ആഗ്രഹം. ഡിമെന്‍ഷ്യ ബാധിതയായി കെയര്‍ ഹോമില്‍ കഴിയുന്ന ഭാര്യ 85-കാരി ഇര്‍വിനെ കാണാനെത്തിയതായിരുന്നു ഡെറെക്. ഈ വര്‍ഷം ആദ്യമാണ് കടുത്ത ക്യാന്‍സര്‍ തന്റെ ശരീരത്തെ പിടികൂടിയെന്ന് ഭര്‍ത്താവ് തിരിച്ചറിയുന്നത്. ഇതോടെ ഇര്‍വിനെ സന്ദര്‍ശിക്കാന്‍ കഴിയാതെ കിടക്കയില്‍ ഒതുങ്ങേണ്ടി വന്നു അദ്ദേഹത്തിന്. 

ഒരുവട്ടം കൂടി അമ്മയെ കാണാന്‍ പിതാവിനെ എത്തിക്കാനായി സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരുടെ മകന്‍ ഡേവിഡ്. ഇതിന്റെ ഭാഗമായി ഡേവിഡ് ബന്ധപ്പെട്ട ഒരു സ്വകാര്യ കമ്പനിക്ക് ഡെറികിനെ കെയര്‍ ഹോമില്‍ ഭാര്യയുടെ സമീപം എത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യം ഉണ്ടായിരുന്നു. ഇതോടെയാണ് ആംബുലന്‍സ് വിഷ് ഫൗണ്ടേഷന്‍ യുകെയെ ഒലിവര്‍ ബന്ധപ്പെട്ടത്. കടുത്ത രോഗബാധിതരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. 

രോഗങ്ങള്‍ മൂലം ആറ് മാസത്തോളമായി ഡെറെക്കും, ഇര്‍വിനും നേരിട്ട് കണ്ടിരുന്നില്ല. എപ്പോള്‍ അമ്മയെ കാണാനെത്തിയാലും പിതാവ് എവിടെയെന്ന ചോദ്യമാണ് ആദ്യം എത്തുകയെന്ന് മകന്‍ ഡേവിഡ് ഒലിവര്‍ പറയുന്നു. ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ട് എല്ലാ സമയത്തും ഭാര്യയെ മിസ് ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഡെറെകിന്റെ വാക്കുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.