CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 27 Seconds Ago
Breaking Now

യുകെ ഒരുങ്ങുന്നു 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ ശൈത്യകാലത്തിനായി; ഈ മാസത്തെ ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം വരുന്നത് 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്'; എല്ല് വരെ തണുത്ത് മരവിക്കുമെന്ന് മുന്നറിയിപ്പ്

ഡോറിയാന്‍ കൊടുങ്കാറ്റ് ബുധനാഴ്ചയോടെ യുകെയില്‍ കനത്ത കാറ്റ് സമ്മാനിക്കും

ഇന്ത്യന്‍ സമ്മര്‍ ആസ്വദിക്കുകയാണ് ഇപ്പോള്‍ ബ്രിട്ടന്‍. ഒരു അവധി കിട്ടിയാല്‍ വെയിലിന്റെ സുഖം അനുഭവിച്ചറിയാന്‍ ആളുകള്‍ കാറുമെടുത്ത് യാത്ര തുടങ്ങും. ഈ മാസം കൂടി ഈ ചൂട്കാലാവസ്ഥ അനുഭവിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കും. അതുകഴിഞ്ഞാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് തിരിച്ചെത്തുന്നതോടെ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ ശൈത്യകാലങ്ങളില്‍ ഒന്ന് ഇക്കുറി യുകെ അനുഭവിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. 

നാല് മാസത്തിനുള്ളില്‍ യുകെ പ്രതീക്ഷിക്കേണ്ട കാലാവസ്ഥയാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ശാസ്ത്രജ്ഞര്‍ കടലിന്റെ താപനിലയും, കാലാവസ്ഥ സിസ്റ്റവും പരിശോധിച്ച് പ്രവചിക്കുന്നത്. കൊടുംതണുപ്പ് തന്നെ ഇക്കുറി യുകെ പ്രതീക്ഷിക്കണമെന്ന് അവര്‍ അറിയിക്കുന്നു. തണുത്തുറഞ്ഞ ആര്‍ട്ടിക് കാറ്റ് യുകെയിലേക്ക് അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ വീശിയെത്തും. ഗള്‍ഫ് സ്ട്രീം ബ്രിട്ടനെ അനുഗ്രഹിക്കില്ലെന്നാണ് സൂചന. അങ്ങിനെ വന്നാല്‍ സാധാരണ ബ്രിട്ടീഷ് ദ്വീപുകളെ താപനില ഉയര്‍ത്താന്‍ സഹായിക്കുന്ന അവസ്ഥയും നഷ്ടമാകും. 

നാല് മാസം മുന്‍പുള്ള പ്രവചനം ആണെങ്കിലും കടുത്ത കാലാവസ്ഥ പ്രതീക്ഷിക്കണമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് കാലാവസ്ഥാ പ്രവചന വിദഗ്ധര്‍ പറഞ്ഞു. എന്തായാലും താപനില മാറിമറിയും മുന്‍പ് കൂടുതല്‍ ചൂട് ബ്രിട്ടനെ തേടിയെത്തും. രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ചൂടേറിയ സെപ്റ്റംബര്‍ മാസം ഈ വര്‍ഷത്തേതാകുമെന്നാണ് ചില പ്രവചനക്കാരുടെ വിശ്വാസം. ചൂടേറിയ കാലാവസ്ഥ അനുഭവപ്പെടുന്നത് കൊണ്ട് തന്നെ യുകെയ്ക്ക് കടുപ്പമുള്ള ശൈത്യകാലം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. 

അതേസമയം തിങ്കളാഴ്ച യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. ഡോറിയാന്‍ കൊടുങ്കാറ്റ് ബുധനാഴ്ചയോടെ യുകെയില്‍ കനത്ത കാറ്റ് സമ്മാനിക്കും. ബഹാമസിലും, കരോളിനാസിലും കനത്ത നാശം വിതച്ച ശേഷയാണ് കാറ്റ് യുകെയിലേക്ക് പ്രവേശിക്കുന്നത്. നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ മാത്രമാകും ഇതിന്റെ ആഘാതങ്ങള്‍ അനുഭവപ്പെടുക.  




കൂടുതല്‍വാര്‍ത്തകള്‍.