CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 10 Minutes 29 Seconds Ago
Breaking Now

വാഹന വില്‍പ്പന: മാരുതി സുസുക്കി പിന്നോട്ട്, കുതിപ്പ് നേടി ഹ്യുണ്ടായ്

1998-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പന നിരക്കിലൂടെ കടന്നുപോകുകയാണ് ഇന്ത്യയുടെ ഓട്ടോമൊബൈല്‍ രംഗം. പുതിയ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ മുതല്‍ ഉത്പന്നങ്ങളുടെയും, ഇന്ധനത്തിന്റെയും വില വര്‍ദ്ധനവും, ജിഎസ്ടി നിരക്കും, ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതെല്ലാം ചേര്‍ന്ന് ഓട്ടോമൊബൈല്‍ രംഗത്തില്‍ ഉണര്‍വ്വ് കെടുത്തി. 

ഇതിനിടെ രാജ്യത്തെ കമ്പനികളുടെ വില്‍പ്പന കമ്പനികളുടെ മാര്‍ക്കറ്റ് ഓഹരിയിലും ഇടിവ് നേരിട്ടു. മാരുതി സുസുക്കിയാണ് ഏറ്റവും ഇടിവ് നേരിട്ടത്. ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍ 2.34 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ കുറഞ്ഞ് 49.83 ശതമാനത്തിലെത്തി. 

ടാറ്റാ മോട്ടോഴ്‌സിന്റെ ഷെയറില്‍ 1.39 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം ഇന്ത്യന്‍ കമ്പനികളുടെ ഓഹരി കുറഞ്ഞപ്പോള്‍ ഹ്യുണ്ടായ് മികച്ച കുതിപ്പ് നേടി. ഈ മാസങ്ങളില്‍ 2.76 ശതമാനം കുതിപ്പാണ് കമ്പനി നേടിയത്. ഹ്യൂണ്ടായ് വെന്യൂ, സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10എന്‍ഐഒഎസ് തുടങ്ങിയ മൂന്ന് പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് വില്‍പ്പന കൂട്ടിയത്. 

മഹീന്ദ്രയാണ് സ്ഥിതി മെച്ചപ്പെടുത്തിയ മറ്റൊരു നിര്‍മ്മാതാവ്. മരാസോ, ആള്‍ട്ടുറാസ് ജി4, എക്‌സ്‌യുവി 300 തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ 1.19 ശതമാനം വിപണി പിടിച്ചു. ടൊയോട്ട, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, റിനോ എന്നിവരും നേട്ടമുണ്ടാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.