CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 8 Seconds Ago
Breaking Now

സെഹിയോന്‍ യുകെ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ആന്‍ജലസ്‌പോള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിയ്ക്കും

ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കുന്നു.

അപ്ടന്‍ പാര്‍ക്ക് ഇടവക വികാരിയായ ഫാ ആന്‍ജലസ് പോള്‍ വിശുദ്ധ ബലി അര്‍പ്പിയ്ക്കുകയും ബ . ജോസ് കുര്യക്കോസ് ദൈവ വചന പ്രഘോഷണം നടത്തുകയും ചെയ്യും. ബ. ടിങ്കു ഗോപാലന്‍ നയിക്കുന്ന ദൈവ സ്തുതി ആരാധനയും സോജി വിജോയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.

2ാം തിയതി ശനിയാഴ്ച രണ്ട് മണി മുതല്‍ ആറു മണി വരെ ശുശ്രൂഷ,ജപമാലയോടെ ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍ 

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.