CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 36 Seconds Ago
Breaking Now

സൂപ്പര്‍ ഇന്റലിജന്റായ വ്യക്തി ; ഡയറക്ടറെന്ന നിലയില്‍ പൃഥ്വിരാജ് അസാധ്യമെന്ന് മാലാ പാര്‍വതി

പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ വന്‍ വിജയമായിരുന്നു. പൃഥ്വിരാജ് നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും മികവ് തെളിയിച്ചു. പൃഥ്വിയെ കുറിച്ച് നടി മാലാ പാര്‍വതി പറയുന്നതിങ്ങനെയാണ്.

പൃഥ്വിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു സീനിയര്‍ ആക്ടറുടെ കൂടെ അഭിനയിക്കുന്നതു പോലെയാണ്. 'കൂടെ'യിലൊക്കെ അഭിനയിക്കുമ്പോള്‍ വളരെ കൂളായിട്ട് പൃഥ്വിയുടെ അടുത്ത് മോനെ എന്നൊക്കെ പറഞ്ഞ് അഭിനയിച്ചിട്ട്, അതിനു ശേഷം പൃഥ്വിരാജ് ഡയറക്ട് ചെയ്ത ലൂസിഫറിന്റെ സെറ്റിലേക്ക് പോയി. എന്റെ ദൈവമേ...അവിടെയാണ് ശരിക്കും നമ്മള്‍ ഒരു ഡിറക്ടറെ കാണുന്നത്. ഇത്രയും ഒരു സിനിമയെ കുറിച്ച് ധാരണയുള്ള ഒരാളില്ല. ഫോട്ടോഗ്രാഫിക് മെമ്മറിയാണ്. ഡയലോഗ് ആയാലും എന്തായാലും നമ്മള്‍ പറയുന്ന ഡയലോഗു കൂടി കാണാതെ പഠിക്കും. എല്ലാം രാജുവിന് അറിയാമായിരിക്കും. രാജുവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ വളരെ അലേര്‍ട്ട് ആയിരിക്കും. ഒരു ഡിറക്ടറിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. സൂപ്പര്‍ ഇന്റലിജന്റ് ആയിട്ടുള്ള ഒരു ആളാണ് പൃഥ്വിരാജ്'.

 




കൂടുതല്‍വാര്‍ത്തകള്‍.