CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 43 Seconds Ago
Breaking Now

മരിച്ചയാളുടെ പ്രതികരണം തേടിയ റിപ്പോര്‍ട്ടര്‍ ; ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പറ്റിയ അബദ്ധം സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി

കാറപകടത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് റിപ്പോര്‍ട്ടര്‍ക്ക് അമളി പറ്റിയത്.

ലൈവ് വാര്‍ത്തക്കിടെ പറ്റുന്ന അമളികള്‍ പലപ്പോഴും വൈറലാകാറുണ്ട്. അവ സോഷ്യല്‍ മീഡിയ പലപ്പോഴും ആഘോഷിക്കാറുമുണ്ട്. അത്തരത്തില്‍ യുഎസ് റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

കാറപകടത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് റിപ്പോര്‍ട്ടര്‍ക്ക് അമളി പറ്റിയത്. അപകടത്തില്‍ മരിച്ചയാളുടെ പ്രതികരണത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു തത്സമയ റിപ്പോര്‍ട്ടിനിടെ റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

റിപ്പോര്‍ട്ടറുടെ നാക്കുപിഴയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രസകരങ്ങളായ പ്രതികരണങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.