CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 42 Seconds Ago
Breaking Now

അച്ഛന്റെ മടിയില്‍ സൂര്യ, ഒപ്പം വിജയ്‌യും ; കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

വിജയ്‌യുടെയും സൂര്യയുടെയും സൗഹൃദത്തെ കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. കുട്ടിക്കാലം മുതല്‍ക്ക് സുഹൃത്തുക്കളായിരുന്ന ഇവരുടെ ചെറുപ്പത്തിലെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയുടെ അച്ഛന്‍ ശിവകുമാറിനോടൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

ശിവകുമാറിന്റെ മടിയിലായി സൂര്യയും വിജയ്‌യും ഇരിക്കുന്നതായുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് വയസ് തോന്നിക്കുന്ന ചിത്രമാണിത്. കോളേജിലും ഒരുമിച്ച് പഠിച്ച ഇവര്‍ 'നേര്‍ക്കു നേര്‍', 'ഫ്രണ്ട്‌സ്' എന്നീ ചിത്രങ്ങളിലും ഒരുമിച്ചെത്തിയിട്ടുണ്ട്.

'കാപ്പാന്‍' ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലും ആര്യയും ഒന്നിച്ച ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. 'ബിഗില്‍' ആണ് വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.