CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Seconds Ago
Breaking Now

സെയ്ഫിന്റെ ആ പ്രതികരണം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു ; കരീന കപൂര്‍

ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ആ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി കരീന കപൂര്‍.'എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ സെയ്ഫിന്റെ ആദ്യ പ്രതികരണം 'വേണ്ട' എന്നായിരിക്കും. എന്ത് കാര്യമായാലും വേണ്ടെന്ന് തന്നെയാകും ആദ്യ പ്രതികരണം. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട, സോഫ മാറ്റിയാലോ? വേണ്ട. അങ്ങനെ എന്ത് തന്നെയായാലും വേണ്ട എന്ന് പറയും. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനം മാറ്റി ഓക്കെ പറഞ്ഞ് സെയ്‌ഫെത്തും. ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്' എന്നാണ് കരീന സെയ്ഫിനെ കുറിച്ച് പറയുന്നത്.

ഒരു അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തലുകള്‍. അക്ഷയ് കുമാറിനൊപ്പമുള്ള 'ഗുഡ് ന്യൂസ്' ആണ് കരീനയുടെ ഏറ്റവും പുതിയ ചിത്രം. കരണ്‍ ജോഹറിന്റെ 'താക്കത്ത്' എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.