CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 3 Seconds Ago
Breaking Now

ശ്രീനാരായണന്‍ ലോഹിദാസന്റെ നിര്യാണത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണ്‍ കമ്മറ്റി അനുശോചിച്ചു

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനേറ്ററും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനിലൊന്നായ കെ സിഡബ്യൂ എയുടെ സെക്രട്ടറി സജി ലോഹിദാസന്റെ പിതാവ് നാരായണന്‍ ലോഹിദാസിന്റെ നിര്യാണത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു. റീജിയണ്‍ ആക്ടിംഗ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണ്‍ മുന്‍കാല ഭാരവാഹികളായ മാത്യു ഡൊമനിക്, ജോമോന്‍ കുന്നേല്‍,ലാലു ആന്റണി, അജിത് കുമാര്‍ വെണ്‍മണി, അനില്‍ വര്‍ഗീസ്, റീജിയണ്‍ സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ജോഷി ആനിതോട്ടത്തില്‍, ജോയിന്റ് സെക്രട്ടറി ലിറ്റോ കോരത്ത്, ജോയിന്റ് ട്രഷറര്‍ വരുണ്‍ ജോണ്‍, നോമിനേറ്റഡ് ഭാരവാഹികളായ ബിബിന്‍ എബ്രഹാം, ബിനു ജോസ്, സോജന്‍ ജോസഫ്, സാം തോമസ് എന്നിവര്‍ അനുശോചിച്ചു.

പരേതനായ ശ്രീ നാരായണന്‍ ലോഹിദാസന്‍ നാട്ടില്‍ തിരുവനന്തപുരം വക്കം സ്വദേശിയാണ്. ദേവികയാണ് ഭാര്യ . സജിയെ കൂടാതെ സാനി എന്നൊരു മകളുമുണ്ട്. മൃതദേഹ സംസ്‌കാര കര്‍മ്മങ്ങള്‍ ക്രോയിഡോണ്‍ ക്രമറ്റോറിയത്തില്‍ ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 11.45 മുതല്‍ നടത്തപ്പെടുന്നതാണ്

ക്രോയ്‌ഡോണ്‍ ക്രിമറ്റോറിയം, ഈസ്റ്റ് ചാപല്‍, മിചാം റോഡ്, ക്രോയ്‌ഡോണ്‍ CR9 3AT

സാം തോമസ്‌




കൂടുതല്‍വാര്‍ത്തകള്‍.