CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 16 Seconds Ago
Breaking Now

ചെങ്കൊടി മാറ്റി, പച്ചയിലും മഞ്ഞയിലും അരിവാള്‍ ചുറ്റിക ; സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് മറ്റ് പാര്‍ട്ടികള്‍

ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നു സിപിഎം പ്രതികരിച്ചു.

അരൂരില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ' മഞ്ഞക്കൊടി ' വിവാദത്തില്‍. ചെങ്കൊടിയ്ക്ക് പകരം മഞ്ഞ നിറമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തില്‍ കാരണമായത്. ഏത് വഴിയിലും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ ഇടതു നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസും ബിജെപി ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നു സിപിഎം പ്രതികരിച്ചു.

ഡിവൈ എഫ്‌ഐ നേതാവ് എസ് കെ സജീഷ് നയിച്ച പടിഞ്ഞാറന്‍ മേഖല ജാഥയില്‍ ആണ് മഞ്ഞയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്. ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പച്ച നിറത്തിലും അരിവാള്‍ ചുറ്റികയുണ്ട്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ നേതൃത്വം അനുസരിക്കാത്തതിലുള്ള അണികളുടെ പ്രതിഷേധം കൂടിയാണ് ഇതെന്ന് ബിജെപി കുറ്റപ്പെടുത്തി. പാര്‍ട്ടി കൊടിയല്ല, തിരഞ്ഞെടുപ്പ് ചിഹ്നം ബഹുവര്‍ണത്തില്‍ സുപരിചിതമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം മറുപടി നല്‍കി.സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.