CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 42 Seconds Ago
Breaking Now

ഇത് സിക്‌സറുകളുടെ തമ്പുരാന്‍; ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതല്‍ സിക്‌സുകളുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിംറോള്‍ ഹെത്മയര്‍ 2018 നവംബറില്‍ ബംഗ്ലാദേശിനെതിരെ അടിച്ചുകൂട്ടിയ 15 സിക്‌സുകളാണ് രോഹിത് മറികടന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന അവസാനത്തെയും, മൂന്നാമത്തെയും ടെസ്റ്റിലും സെഞ്ചുറി അടിച്ച് രോഹിത് ശര്‍മ്മ. റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഡെയിന്‍ പിഡിറ്റിനെ ലോംഗ് ഓഫില്‍ സെഞ്ചുറി പറത്തിയാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്. 

മത്സരത്തില്‍ ഇതുവരെ അടിച്ച സിക്‌സറുകളുടെ അകമ്പയിടില്‍ മറ്റൊരു ലോക റെക്കോര്‍ഡും താരം തകര്‍ത്തു. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ച റെക്കോര്‍ഡാണ് ഇതോടെ താരം സ്വന്തം പേരിലാക്കിയത്. വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിംറോള്‍ ഹെത്മയര്‍ 2018 നവംബറില്‍ ബംഗ്ലാദേശിനെതിരെ അടിച്ചുകൂട്ടിയ 15 സിക്‌സുകളാണ് രോഹിത് മറികടന്നത്. 

ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും കൂടുതല്‍ സിക്‌സ് ഇതുവരെ ഹര്‍ഭജന്‍ സിംഗിന്റെ പേരിലായിരുന്നു. 2010ല്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ഭാജി ഒരു പരമ്പരയില്‍ 14 സിക്‌സ് പറത്തിയത്. ആ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും അടിച്ച് സീരീസിന്റെ താരമായി ഹര്‍ഭജന്‍ മാറിയിരുന്നു. 

രോഹിത് ഇതുവരെ പരമ്പരയില്‍ 17 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 11 സിക്‌സും ഓഫ് സ്പിന്നര്‍ ഡെയിന്‍ പിഡിറ്റിനാണ് കിട്ടിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.