CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 25 Seconds Ago
Breaking Now

രണ്ടാം ദിനത്തില്‍ റെക്കോര്‍ഡുകളുടെ പൊടിപൂരം; രോഹിത് ശര്‍മ്മയും, ടീം ഇന്ത്യയും വേറെ ലെവലാണ്; ബ്രാഡ്മാനെ വരെ കടത്തിവെട്ടി ഹിറ്റ്മാന്‍

റാഞ്ചി സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നിരവധി റെക്കോര്‍ഡുകളും ടീം ഇന്ത്യ തകര്‍ത്തു.

രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ചുറി, രവീന്ദ്ര ജഡേജയുടെ അര്‍ദ്ധശതകം, ഉമേഷ് യാദവിന്റെ 31 റണ്‍ എന്നിവയുമായി സൗത്ത് ആഫ്രിക്കക്ക് എതിരെ ഇന്ത്യ ആധിപത്യം തുടരുകയാണ്. റാഞ്ചി സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നിരവധി റെക്കോര്‍ഡുകളും ടീം ഇന്ത്യ തകര്‍ത്തു.

28 ഫോറുകളും, ആറ് സിക്‌സുകളും അകമ്പടിയാക്കി നേടിയ ആദ്യത്തെ ഡബിള്‍ സെഞ്ചുറി വഴി സ്വദേശത്ത് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയില്‍ ഡോണ്‍ ബ്രാഡ്മാനെ (98.22) രോഹിത് മറികടന്നു (99.84). ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലേറെ സ്‌കോര്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറും രോഹിത്താണ്.

മുന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ് മാത്രമാണ് ഒരിന്നിംഗ്‌സില്‍ 100, 300 റണ്ണുകള്‍ സിക്‌സര്‍ അടിച്ച് പൂര്‍ത്തിയാക്കിയ താരം. ഇപ്പോള്‍ ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സില്‍ 100, 200 റണ്ണുകള്‍ സിക്‌സ് അടിച്ച് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമായി രോഹിത് ഇടംനേടി. സൗത്ത് ആഫ്രിക്കയുടെ ആഭ്യന്തര ലീഗില്‍ തിളങ്ങിയ ഡെയിന്‍ പിഡിറ്റാണ് രോഹിത്തിന്റെ മാരക ബാറ്റിംഗിന് ഏറ്റവും കൂടുതല്‍ ഇരയായത്. പരമ്പരയില്‍ ഇദ്ദേഹത്തിന്റെ 107 പന്തില്‍ 133 റണ്ണാണ് രോഹിത് നേടിയത്, ഇതില്‍ 11 സിക്‌സും പെടും.

ബൗളര്‍ ഉമേഷ് യാദവാണ് അപ്രതീക്ഷിത പ്രകടനം നടത്തിയത്, പ്രത്യേകിച്ച് ബാറ്റ് കൊണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ 30ല്‍ കൂടുതല്‍ റണ്‍ അതിവേഗത്തില്‍ നേടിയ താരമായി ഉമേഷ് ഒരൊവറില്‍ 5 സിക്‌സും തൊടുത്തുവിട്ടു. 

 




കൂടുതല്‍വാര്‍ത്തകള്‍.