CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 39 Seconds Ago
Breaking Now

വായുമലിനീകരണത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എന്‍എച്ച്എസ്; കാര്‍ഡിയാക് അറസ്റ്റ്, സ്‌ട്രോക് അഡ്മിഷനുകള്‍ മലിനീകരണം കൂടുന്ന ദിവസങ്ങളില്‍ വര്‍ദ്ധിക്കും; ബ്രിസ്റ്റോളും, ബര്‍മിംഗ്ഹാമും ഉള്‍പ്പെടെ 9 നഗരങ്ങളുടെ പട്ടിക വിരല്‍ചൂണ്ടുന്നത് ഞെട്ടിക്കുന്ന അവസ്ഥയിലേക്ക്

ഉയര്‍ന്ന വായുമലിനീകരണം ഉണ്ടാകുന്ന ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്നത് ലണ്ടനിലാണ്

വായുമലിനീകരണം അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് എന്‍എച്ച്എസ്. വര്‍ഷാവര്‍ഷം നൂറുകണക്കിന് ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും, സ്‌ട്രോക്കുകള്‍ക്കും വായുമലിനീകരണം ഇടയാക്കുന്നതായി സുപ്രധാന പഠനം വ്യക്തമാക്കിയതോടെയാണ് നടപടി. ഉയര്‍ന്ന വായുമലിനീകരണം മൂലം പ്രതിവര്‍ഷം ഒന്‍പത് പ്രധാന യുകെ നഗരങ്ങളില്‍ അധികമായി 124 കാര്‍ഡിയാക് അറസ്റ്റ്, 231 സ്‌ട്രോക് അഡ്മിഷനുകളും, 193 പേര്‍ ആസ്ത്മ ബാധിച്ചും ആശുപത്രികളില്‍ എത്തുന്നതായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. 

കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് വായുമലിനീകരണം യുകെയുടെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് പരിശോധിച്ചത്. കാലാവസ്ഥാ എമര്‍ജന്‍സി ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുകയാണെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസ് ഉപയോഗവും, കെട്ടിടങ്ങളും, ഗതാഗതവും ഏത് തരത്തില്‍ മാറണമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. 

ഉയര്‍ന്ന വായുമലിനീകരണം ഉണ്ടാകുന്ന ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്നത് ലണ്ടനിലാണ്. 87 കാര്‍ഡിയാക് അറസ്റ്റ്, 144 സ്‌ട്രോക്, 107 ആസ്ത്മ രോഗികളാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ ലണ്ടന് പിന്നിലായി ലിസ്റ്റില്‍ ഇടംപിടിച്ചത് ബര്‍മിംഗ്ഹാമാണ്, 12 കാര്‍ഡിയാക് അറസ്റ്റ്, 27 സ്‌ട്രോക്ക്, 19 ആസ്ത്മ രോഗികളാണ് ഈ ദിവസങ്ങളില്‍ ആശുപത്രിയിലെത്തുന്നത്. ബ്രിസ്റ്റോളില്‍ ഇത് 4, 9, 16 എന്ന നിലയിലാണ്. 

ഈ നഗരങ്ങള്‍ക്ക് പുറമെ ഡെര്‍ബി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ഓക്‌സ്‌ഫോര്‍ഡ്, സൗത്താംപ്ടണ്‍ എന്നീ നഗരങ്ങളിലും വായുമലിനീകരണത്തിന്റെ പ്രത്യാഘാതം രോഗങ്ങളായി ജനങ്ങളിലേക്ക് എത്തുന്നു. ബര്‍മിംഗ്ഹാമില്‍ ഉയര്‍ന്ന മലിനീകരണമുള്ള ദിവസങ്ങളില്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത 2.3 ശതമാനം കൂടുതലാണ്. വര്‍ഷത്തില്‍ ശരാശരി 12 പേരെ കൂടുതലായി രോഗത്തിലേക്ക് തള്ളിവിടുന്നത് വായുമലിനീകരണം ആണെന്ന് അര്‍ത്ഥം. 




കൂടുതല്‍വാര്‍ത്തകള്‍.