CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 55 Seconds Ago
Breaking Now

മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

ശ്രീകുമാര്‍ മേനോനില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നു പരാതിയില്‍ പറയുന്നു.

നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് മഞ്ജു ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ശ്രീകുമാര്‍ മേനോനില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. വ്യക്തി വൈരാഗ്യമുണ്ടെന്നും ഒടിയന്‍ സിനിമയുടെ നിര്‍മ്മാണ കാലം മുതല്‍ ഇങ്ങനെ പെരുമാറുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പരാതിയില്‍ മഞ്ജു വ്യക്തമാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.