മലയാള ഭാഷ പഠിക്കുവാനനും പഠിപ്പിക്കുവാനും മലയാളത്തനിമയുള്ള കൂട്ടായ്മ വളര്‍ത്തുവാനും ലക്ഷ്യമിട്ട് രൂപീകൃതമായ മാസ്സ് (മലയാള സാംസ്‌കാരിക സമിതി) ടോണ്ടന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ രണ്ടാം തിയതി ശനിയാഴ്ച കേരള പിറവി ദിനാഘോഷ സമുചിതമായി ആഘോഷിക്കുകയാണ്.
2019 ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് പട്ടം താണുപിള്ള നഗറില്‍ (സ്റ്റോക് സെന്റ് മേരീസ് ടോണ്ടന്‍ ) നടക്കും. മാസ്സ് യുകെ വൈസ് പ്രസിഡന്റ് ദ്വിതീഷ് ടി പിള്ളയുടെ അദ്യക്ഷതയില്‍ നടക്കുന്ന കരള പിറവി സാംസ്‌കാരികോത്സവം മാസ്സ് രക്ഷാധികാരി സുധാകരന്‍ പാലാ ഉത്ഘാടനം ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനന മാനദണ്ഡം വിലയിരുത്തി പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ പരിപാടികള്‍ അരങ്ങേറും. നൃത്ത ന്യത്ത്യങ്ങള്‍ , ഗാനമേള കുട്ടികളുടെ കലാപരിപാടികള്‍ ഇവ അരങ്ങേളും. രാത്രി 8 മണിക്ക് കാര്യ പരിപാടികള്‍ അവസാനിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീനാ ബിജുമോന്‍ പറഞ്ഞു.
സുധാകരന്‍ പാലാ