CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 17 Seconds Ago
Breaking Now

തന്നെ പുകഴ്ത്തിയ അമേരിക്കന്‍ ശതകോടീശ്വരന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ഇനി വരുന്ന ട്രോളുകള്‍ പറയും ധ്യാനം കൊണ്ടുള്ള ഗുണം!

ഈ പുകഴ്ത്തലിന് നിങ്ങളെ കാത്തിരിക്കുന്ന ട്രോളുകള്‍ മെഡിറ്റേഷന്‍ കഴിവുകളെ പരീക്ഷിക്കും,

അമേരിക്കന്‍ ശതകോടീശ്വരന്‍ റെയ് ഡാലിയോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളെന്ന് വിശേഷിപ്പിച്ചതിന് പുറമെ മുന്നറിയിപ്പ്. പ്രധാനമന്ത്രി മോദി തന്നെയാണ് ഡാലിയോക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. തന്നെ പുകഴ്ത്തിയതിന് ഇനി ട്വിറ്ററില്‍ വരാനിരിക്കുന്ന ട്രോളുകള്‍ നേരിടാന്‍ കൂടി ഒരുങ്ങിക്കൊള്ളനാണ് പ്രധാനമന്ത്രി ഹാസ്യരൂപേണ പറഞ്ഞത്. 

'പ്രിയ സുഹൃത്ത് റെയ് ഡാലിയോ, ഈ പുകഴ്ത്തലിന് നിങ്ങളെ കാത്തിരിക്കുന്ന ട്രോളുകള്‍ മെഡിറ്റേഷന്‍ കഴിവുകളെ പരീക്ഷിക്കും, ഒരു നിഞ്ചയെ പോലെ ആയിക്കൊള്ളൂ', പ്രധാനമന്ത്രി ഡാലിയോയ്ക്കുള്ള മറുപടിയില്‍ കുറിച്ചു. ആരോഗ്യപരമായ, തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയാണ് നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

സൗദി അറേബ്യ എഫ്‌ഐഐ സമ്മേളന വേദിയില്‍ വെച്ചാണ് അമേരിക്കന്‍ നിക്ഷേപ ഭീമന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയത്. ഇതേത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് ഡാലിയോ പുകഴ്ത്തിയത്. 

ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനും, സഹ ചെയര്‍മാനുമാണ് ഡാലിയോ. മോദിയെ പോലെ താനും മെഡിറ്റേഷന്‍ ശീലിക്കുന്നതായി ഡാലിയോ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു, ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി മോദി ഇദ്ദേഹത്തിന് നന്ദി പറഞ്ഞത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.