CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 54 Seconds Ago
Breaking Now

ഗാംഗുലിയുടെ പിന്തുണയും പന്തിന് തന്നെ; അയാള്‍ക്ക് കുറച്ച് സമയം നല്‍കണമെന്ന് ബിസിസിഐ അധ്യക്ഷന്‍; സഞ്ജു ബെഞ്ചില്‍ ഒതുങ്ങുമോ?

ബംഗ്ലാദേശിന് എതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് 11ല്‍ സ്ഥാനം കിട്ടിയില്ല.

എംഎസ് ധോണി ഇന്ത്യയുടെ വിക്കറ്റ്കീപ്പിംഗ് സ്ഥാനത്ത് നിന്നും ഇടവേള എടുത്ത സാഹചര്യത്തില്‍ ആ പദവി ആര്‍ക്ക് ലഭിക്കുമെന്ന ചര്‍ച്ച വ്യാപകമായിരുന്നു. ഋഷഭ് പന്തിനാണ് സെലക്ടര്‍മാര്‍ മുന്‍ഗണന നല്‍കിയത്. പക്ഷെ മോശം പ്രകടനം മൂലം ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ഇടം ലഭിച്ചു. ടി20 ലോകകപ്പിനായി ഒരുങ്ങുന്ന ടീമിന് സ്ഥിരസാന്നിധ്യമായ കീപ്പറെ വേണമെന്ന് തോന്നിയപ്പോള്‍ പന്ത് വീണ്ടും ടീമില്‍ ഇടംകണ്ടെത്തി, ഒപ്പം മലയാളി താരം സഞ്ജു സാംസണും ടീമിലെത്തി. 

എന്നാല്‍ ബംഗ്ലാദേശിന് എതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് 11ല്‍ സ്ഥാനം കിട്ടിയില്ല. ആദ്യ മത്സരത്തില്‍ അബദ്ധങ്ങളുടെ നീണ്ടനിര ഒരുക്കിയ പന്തിന് രണ്ടാം മത്സരത്തിലും ടീം ഇടംനല്‍കി. തുടര്‍ച്ചയായി സഞ്ജുവിന് അവസരം നിഷേധിക്കപ്പെടുമ്പോഴും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ വാക്കുകള്‍. 

21കാരനായ താരം മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും താരം പതിയെ മികവ് കണ്ടെത്തുമെന്ന് ഗാംഗുലി പറഞ്ഞു. ബാറ്റിംഗിലും, വിക്കറ്റിന് പിന്നിലും പന്തിന്റെ പ്രകടനം മോശമാണെങ്കിലും ഗാംഗുലി താരത്തെ പിന്തുണയ്ക്കുന്നു. 'അദ്ദേഹം നല്ലൊരു താരമാണ്. ഋഷഭ് പന്തിന് അല്‍പ്പം സമയം നല്‍കും, ശരിയാകും. അദ്ദേഹം പതിയെ പക്വത പ്രകടിപ്പിക്കും', ഗാംഗുലി പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.