CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Minutes 1 Seconds Ago
Breaking Now

കൗതുകമുണര്‍ത്തി ഗുരുദ്വാരയിലെ മോദി മന്‍മോഹന്‍സിങ് കണ്ടുമുട്ടല്‍

ചിത്രത്തില്‍ സിഖ് തലപ്പാവാണ് രണ്ടുപേരും അണിഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും തമ്മിലുള്ള കണ്ടുമുട്ടില്‍ ചിത്രം വൈറലാകുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉത്ഘാടന ചടങ്ങിനിടെയുള്ള അപ്രതീക്ഷിത ക്ലിക്കാണ് വൈറലായത്.

ചിത്രത്തില്‍ സിഖ് തലപ്പാവാണ് രണ്ടുപേരും അണിഞ്ഞിരുന്നത്. മോദി ഓറഞ്ച് നിറത്തിലും മന്‍മോഹന്‍സിങ് നീലനിറത്തിലുമുള്ള തലപ്പാവാണ് അണിഞ്ഞത്. പരസ്പരം കൈകള്‍ കോര്‍ത്തു നില്‍ക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എത്ര മനോഹര ചിത്രം എന്ന കുറിപ്പോടെ ഇതു പലരും പങ്കുവച്ചു.




കൂടുതല്‍വാര്‍ത്തകള്‍.